കപ്പകൃഷി. ലാഭം കേട്ടറിഞ്ഞതല്ല, ഞാൻ നേടയെടുത്തതാണ്.
ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങിനെ മലയാളികൾ പൂള, കപ്പ, കൊള്ളി, മരച്ചീനി എന്നൊക്കെ വിളിക്കുന്നു. മണ്ണിനടിയിലുണ്ടാകുന്ന വേരാണ് കിഴങ്ങായി മാറുന്നത്. Manihot Esculanta എന്നാണ് മരച്ചീനിയുടെ ശാസ്ത്രീയനാമം. ഇവയെ തെക്കൻ കേരളക്കാർ കപ്പ എന്നും വടക്കൻ കേരളക്കാർ പുള എന്നും മധ്യകേരളക്കാർ പല സ്ഥലങ്ങളിലും കൊള്ളി എന്നുമാണ് വിളിക്കുന്നത്.
മരച്ചീനിയുടെ തണ്ട് നിസ്സാരമായി മണ്ണിൽ കുഴിച്ചിട്ടാൽപോലും നമുക്ക് വിളവ് ലഭിക്കുന്നു. വിൽപ്പനക്ക് വേണ്ടിയാണ് നാം ഈ കൃഷി ചെയ്യുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
6 മാസം മഴയുള്ള നമ്മുടെ നാട്ടിൽ കൃഷി ചെയുമ്പോൾ മഴ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം തിരഞ്ഞെടുക്കുക. മണ്ണ് നന്നായി ഇളക്കിമറിച്ച് നീളത്തിൽ ഒരടി പൊക്കത്തിൽ വരമ്പ് പോലെ മണ്ണ് കയറ്റുക. ഒരടി നീളത്തിൽ മുറിച്ച മരച്ചീനി രണ്ടടിയിൽ കുറയാതെ അകലം പാലിച്ച് വേണം നടാൻ. മാർക്കറ്റിൽ കപ്പയുടെ വില ഉയരുന്ന സമയത്തെ കുറിച്ചൊരു അറിവ് വേണം. അതിനനുസരിച്ച് വേണം കപ്പ നടാൻ. 6-9 മാസമാണ് വിളവെടുപ്പിന്റെ സമയം.
ഒരു മരച്ചീനിയുടെ ചോട്ടിൽ നിന്നും 100kgവരെ വിളവ് ലഭിച്ച വാർത്ത നാം കേട്ടിട്ടുണ്ട്. രാസവളം ഒട്ടും ഉപയോഗിക്കാത്ത ഇടവിട്ട ദിവസങ്ങളിൽ മാത്രം മതി നന (വെള്ളം കോരി ഒഴിക്കൽ) കൂടുതലായി ഒന്നും തന്നെ മുതൽ മുടക്കില്ല. സമയം ലാഭം പണം മിച്ചം
നിങ്ങൾ ഓരോരുത്തരും ഓരോ കമ്പ് ഇന്ന് തന്നെ നടുക
No comments