Breaking News

കല്ല്യാണ വീട്ടിലെ ധം ബിരിയാണി

കല്ല്യാണ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുമ്പോൾ നാം ആദ്യം ചോദിക്കുന്നത് ബിരിയാണി (Biriyani) എങ്ങിനുണ്ടെന്നായിരിക്കും. കല്ല്യാണ വീട്ടിലെ ആകർഷണം ചെക്കന്നും പെണ്ണിനും മാത്രമല്ല അത് ബിരിയാണിക്ക് കൂടി അവകാശപ്പെട്ടതാണ്.

കല്യാണ പന്തലിൽ ആളുകൾ എത്തിയാൽ കാരണവന്മാർ പറയും
" എന്നാ പിന്നെ സമയം കളയണ്ട... ധമ്മ് പൊട്ടിച്ചോ? "
ധമ്മ് പൊട്ടിച്ച്  പാത്രത്തിലേക്ക് വിളമ്പി കൈമാറി കൈമാറി ബിരിയാണി ടേബിളിലെത്തുന്നതിന് മുമ്പേ ക്ഷണം സ്വീകരിച്ചെത്തിയവരുടെ മനം കവർന്നിട്ടുണ്ടാകും ധം ബിരിയാണിയുടെ മണം.
ധം പൊട്ടിച്ചാൽ ഉയരുന്ന മണം കല്ല്യാണ വീട്ടിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
malabar chicken Dum Biriyani
malabar Matton Dum Biriyani
malabar kuttan Dum Biriyani
ഇതെല്ലാം മലബാറിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്നവയാ. എന്നാൽ ഇന്ന് കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ പല കോണിലും ധം ബിരിയാണി എത്തി തുടങ്ങിയിരിക്കുന്നു.
കല്ല്യാണ വീട്ടിലെ ധം ബിരിയാണിയുടെ പൗറ് ഒരു ഹോട്ടലിലെ ധം ബിരിയാണിക്കും കിട്ടില്ലെന്ന കാര്യം മറക്കരുത്. ക്ഷണം സ്വീകരിച്ചെത്തുന്നവർക്കുള്ള സമ്മാനം കൂടിയാണ് ധം ബിരിയാണി.

No comments