നിസ്സാരക്കാരനല്ല നമ്മുടെ കാന്താരി മുളക്.
കാന്താരി മുളകിനെ കുറിച്ച് സമീപകാല പഠന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ നമുക്ക് മനസ്സിലാക്കാം നമ്മുടെ വീട്ടിലെ കാന്താരിയും കരുത്തനാണെന്ന്.
കൊളസ്ട്രോൾ, ഷുഗർ എന്നിവയെ ചെറുക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കാന്താരിക്ക് കഴിയുമെന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്.
ഗ്രാമങ്ങളിലെ ഏതൊരു വീട്ടിലും കാന്താരി ചെടി കാണും. ഒട്ടുമിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ് ഈ കാന്താരി. അടുക്കളയിലെ അലമാരയിൽ കാന്താരി ഉപ്പിലിട്ടതിനും കാന്താരി അച്ചാറിനും പ്രത്യേക സ്ഥാനമാണുള്ളത്.
വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് 3 മാസം കൊണ്ട് തന്നെ വിളവെടുക്കാൻ കഴിയുന്ന ഒന്നാണ് കാന്താരി. മാറി വരുന്ന കാലാവസ്ഥ ഒരിക്കലും ഈ കൃഷിയെ ബാധിക്കില്ല. എപ്പോഴും ആവശ്യത്തിന് വെള്ളം ലഭിച്ചാൽ ദിവസവും പൂക്കും ഈ കാന്താരി. വിപണിയിൽ കാന്താരിക്ക് ആവശ്യക്കാർ ഏറെ ഉള്ളതിനാൽ സ്ഥിരതയുള്ള വരുമാന മാർഗമായി കാന്താരി കൃഷിയെ കാണാം.
വീട്ടിൽ കാന്താരിയുടെ ഒരു തൈ എങ്കിലും നടൂ...
No comments