Breaking News

എന്താ എന്നെ ആരും ശ്രദ്ധിക്കാതെ പോകുന്നത്


ജീവിതത്തിലുടനീളം നാം ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്.  ആ യാത്രകളിൽ നമുക്ക് മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങളും കാണും. പ്രകൃതിയുടെ സുന്ദരഭാവങ്ങൾ തേടി അലയുന്ന മനുഷ്യരിൽ നമ്മളുമുണ്ടായിരിക്കുമെന്നത് ഒരു തുറന്ന സത്യമാണ്.

സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയമാണിപ്പോൾ. ഇന്ന് പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് മലിനം കുന്നുകൂടുന്നു. ഇതിന് പിന്നിൽ നമ്മുടെ ഓരോരുത്തരുടെയും കലാവിരുതുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്ലാസ്റ്റിക് മലിനം നിക്ഷേപിക്കാനൊരിടമുണ്ട്. സഞ്ചാരികളുടെ ശ്രദ്ധയിൽ പെടാൻ അതികൃതർ വ്യത്യസ്ഥരീതിയിൽ രൂപകൽപ്പന ചെയ്ത വേസ്റ്റ് ബോക്സുകൾ നാം കണ്ടില്ലെന്ന് നടിക്കുന്നു.

നമ്മുടെ വീടും പരിസരവും വൃത്തിയിൽ സൂക്ഷിക്കാൻ കാണിക്കുന്ന കാര്യക്ഷമത വീട് വിട്ടിറങ്ങിയാൽ നാം ഓരോരുത്തരും മനപ്പൂർവ്വം മറക്കുന്നു. നമ്മുടെ  മാന്യതയും സംസ്കാരവും പ്രകൃതിയോട് കൂട്ട് ചേരുന്നിടത്ത് നമ്മുടെ സമൂഹം മാറിത്തുടങ്ങും. 
നന്മനിറത്ത ഒരു നല്ല നാളേക്ക് വേണ്ടി ചെറുതെന്ന് കരുതുന്ന ഒരു സൽകർമ്മമെങ്കിലും ചെയ്യുക...

No comments