Breaking News

ചീര കൃഷി ചെയ്യാനും പാചകം ചെയ്യാനും വളരെ എളുപ്പമാണ്


തുലാം വർഷത്തിൽ വളമിട്ട് വെട്ടി മൂടിയ തെങ്ങിൻ ചോട്ടിൽ ചീര നടാം. ഇത് തെങ്ങിൻ തടത്തിൽ തണുപ്പ് നിലനിർത്തുന്നത് വഴി കൂടുതൽ തേങ്ങയും കൂടെ ചീരയും ലഭിക്കും.

സ്ഥലക്കുറവ് കാരണം കൃഷിയെ അന്ന്യം നിർത്തുന്നവർക്ക് ചീരകൃഷിയെ തങ്ങളുടെ ടെറസിലേക്ക് സ്വാഗതം ചെയ്യാം. എളുപ്പത്തിൽ ഒരു ചെറിയ കവറിൽ ഒരു മൂടെങ്കിലും ചീര നടാം. കവറിന്റെ വലുപ്പത്തിനനുസരിച്ച് ഒന്നിൽ കൂടുതൽ മൂട് നടാം. വളരെ ശ്രദ്ധയോടെ പരിപാലിച്ചാൽ വർഷം മുഴുവൻ ചീര നമ്മുടെ വീട്ടിലുണ്ടാകും.

ചുവപ്പും പച്ചയുമായി രണ്ടിനമാണ് ചീരയുള്ളത്. ചുവന്ന ചീര രക്തത്തിലെ ശ്വേതാനുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഇരുമ്പിന്റെ മൂലകങ്ങൾ കൂടുതലുണ്ടെന്ന് പറയപ്പെടുന്നു.
പച്ച ചീര നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറക്കാനും സഹായിക്കും. മഗ്നീഷ്യത്തിന്റെ അംശം ധാരാളമുണ്ട്.

എല്ലാം കടകളിൽ നിന്നും വാങ്ങാൻ കിട്ടും പക്ഷെ സ്വന്തമായി  കൃഷി ചെയ്ത് ഭക്ഷിച്ച് നോക്കൂ അതിന് വേറെ രുചിയായിരിക്കും.

No comments