ടോയ്ലറ്റുകൾ പൂട്ടി ഇടുന്നവരുടെ ശ്രദ്ധക്ക്
ഏതൊരു മനുഷ്യ ജീവിയുടേയും സുപ്രധാന കർമ്മമാണ് ടോയ്ലറ്റിൽ പോകുക എന്നുള്ളത്. വളരെ സ്വകാര്യത നിറഞ്ഞ ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ ജനങ്ങൾ ഇന്ന് ബുദ്ധിമുട്ടുന്നു.
പലരുടേയും വീട്ടിൽ ഒന്നോ അതിലധികമോ ടോയ്ലറ്റുകളുണ്ടാകും. എന്നാൽ വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വയറിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഒരു ടോയ്ലയിലറ്റ് തേടി നാം അലയാറുണ്ട്.
ചില സ്ഥലങ്ങളിൽ പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ കാണാം ഇത്തരം ടോയ്ലറ്റുകൾ ഇല്ലങ്കിൽ ആരാധനാലയങ്ങൾക്കടുത്ത് ചെല്ലും അവിടെ ടോയ്ലറ്റ് ലോക്ക് ചെയ്തിട്ടുണ്ടാകും ( അവിടെയുള്ള ചിലർ മാത്രം ഉപയോഗിക്കുന്നവ)
ഒരുപാട് കച്ചവട സ്ഥാപനങ്ങളുള്ള ബിൽഡിംഗുകളിലും കാണും ടോയ്ലറ്റ് അവിടെയും ലോക്ക് തന്നെ.
ബുദ്ധിമുട്ട് സഹിക്കവയ്യാതെ വല്ലവനും എവിടേ എങ്കിലും കാര്യം സാധിച്ചാൽ അത് വലിയ തെറ്റും കുറ്റവുമായിരിക്കും ആളുകൾ അവനെ പരിഹസിക്കും ചീത്ത വിളിക്കുകയും ചെയ്യും.
എ മനുഷ്യാ... നീ പൂട്ടി കൈവഷം വെച്ച സ്വർണ്ണഖനി (ടോയ്ലറ്റ്) തുറന്ന് കൊടുക്കൂ... ബുദ്ധിമുട്ടി വരുന്ന ഒരാളുടെ മുമ്പിലും ഇനി വാതിൽ അടയരുത്.
No comments