യൂറോപ്പിലെ ആദ്യ സെഞ്ച്വറി ആരടിക്കും ?
ലോകഫുട്ബോൾ ചരിത്രത്തിലെ ആ സെഞ്ചുറി ആദ്യം ആര് നേടും. ബർസലോണയുടെ മെസ്സി 93 Goal റയലിന്റെ ക്രിസ്റ്റ്യാനൊ 95 Goal ഒപ്പത്തിനൊപ്പം മത്സരിക്കുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഗോളടിയിൽ കനത്ത മത്സരം തുടരുന്നത് കൊണ്ട്തന്നെ ആരാകും ആദ്യം മൂന്നക്കം തികയ്ക്കുക എന്ന് പറയുക അസാധ്യം.
റൗൾ ഗോൺസാലസ് ( റയൽ ) 71 ഗോളുകളുടെ യൂറോപ്യൻ റെക്കോർഡ് 2014ൽ മെസ്സി തകർത്തെറിഞ്ഞു. കഴിഞ്ഞ സീസണിൽ 16 ഗോളുകളുമായി ക്രിസ്റ്റ്യാനോ തകർത്താടിയപ്പോൾ മെസ്സി പിറകിലായി.
ഇത്തവണ ചാമ്പ്യൻസ് ലീഗ് സീസൺ തുടങ്ങുമ്പോൾ മെസ്സി 83 Goal ക്രിസ്റ്റ്യാനൊ 93 Goal എന്ന നിലയിലായിരുന്നു. എന്നാൽ ഗ്രൂപ്പ് ഘടത്തിൽ 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്രിസ്റ്റ്യാനൊ 2 ഗോൾ മാത്രമാണ് കണ്ടെത്തിയത്. ഈ സീസണിൽ 2 ഹാട്രിക് അടിച്ച് തകർത്താടിയ മെസ്സി ക്രിസ്റ്റ്യാനോക്ക് തൊട്ട് പിന്നിലെത്തി.
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ
മെസ്സി 111 മത്സരങ്ങൾ 93 Goal
0.84 റേഷ്യോ
ക്രിസ്റ്റ്യാനൊ 135 മത്സരങ്ങൾ 95 Goal
0.71 റേഷ്യോ
മെസ്സി 4 തവണ ചാമ്പ്യൻസ് ലീഗ് ജേതാവായപ്പോൾ
No comments