Breaking News

ഒരു പാടം മൊത്തം കത്തിനശിച്ചു.

കുറ്റൂർ - സൗത്ത് പല്ലാർ പാടം കഴിഞ്ഞ ദിവസം (18-02-2017 ) ഉച്ചയോടെയാണ് തീ പടർന്ന് പിടിച്ചത്. പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും തീ അണക്കാൻ ഒരുപാട് ബുദ്ധിമുട്ടി. അപ്പോഴേക്കും ഒരുപാട് സ്ഥലം കത്തി നശിച്ചിരുന്നു.

പാടം കത്തിച്ചത് ആരാണെന്നൊ ? അവരുടെ ഉദ്ദേശം എന്താണെന്നൊ ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല.

മഴയില്ല, കുടിവെള്ളമില്ല, കിണർ വറ്റുന്നു, ചൂടു കൂടുന്നു, പുല്ലുകൾ കരിഞ്ഞുണങ്ങുന്നു. കൊടും വേനൽ അടുത്തിരിക്കുന്ന ഈ സമയത്ത് പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കരിയിലകൾ കത്തിക്കുന്നതും മണ്ണിന് തണലായ് നിൽക്കുന്ന ഉണങ്ങിയ പുല്ലുകൾപോലും കത്തിക്കുന്നത് മനുഷ്യൻ മണ്ണിനോട് ചെയ്യുന്ന കൊടും ക്രൂരതയാണ്.

എല്ലാം തീയിട്ടു ഇനി എന്തു സംഭവിക്കും?

മണ്ണിൽ നേരിട്ട്‌ സൂര്യപ്രകാശം പതിയും.
മരുഭൂമി ചൂടാകും.
നനവുകൾ വറ്റും.
തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും അമിതമായി വെള്ളം ഒഴിക്കേണ്ടിവരും.
ജലാശയങ്ങളിലെ വെള്ളം വറ്റും.
കുടിവെള്ളം കുറയും. കുടിക്കാനില്ലാതെ നനക്കാനാവില്ല.
അങ്ങനെ കൃഷി നശിക്കും.

മരം നട്ട് പത്രത്തിൽ ഫോട്ടോ വരുന്ന സാമൂഹിക സാംസ്കാരിക നേതാക്കളെ ഭൂമിയിൽ അവശേഷിക്കുന്ന ഒരു പുൽപ്പൊടിയെ സംരക്ഷിക്കാനെങ്കിലും നിങ്ങൾ രംഗത്തിറങ്ങുമോ ?

No comments