നാല് കുളങ്ങളിൽ നിന്നും നാൽപ്പതിനായിരം കിലോ മീൻ
അയിങ്കലം കായലിനോട് ചേർന്ന് 4 ഏക്കർ സ്ഥലത്ത് നാല് കുളങ്ങളിലായാണ് മുനീറിന്റെയും കൂട്ടുകാരായ നൗഫൽ, സലാം, രാജേഷ് എന്നിവരുടെയും മീൻ കൃഷി ഉള്ളത്.
June 8 ന് മുപ്പതിനായിരത്തോളം മീൻ കുഞ്ഞുങ്ങളെ ഇറക്കി മീൻ കൃഷി ആരംഭിച്ചു. പ്രധാനമായും നട്ടർ, വാള, കാർപ്പ് തുടങ്ങിയ ഇനം മീൻ കുഞ്ഞുങ്ങളെയാണ് കളത്തിലിറക്കിയത്.
8 മാസം കാലാവധിയിലാണ് മീൻ കുഞ്ഞുങ്ങൾ പൂർണ്ണമായും വിളവെടുപ്പിന് തയ്യാറാകുന്നതെങ്കിലും ഇത്തവണ മഴ കുറഞ്ഞത് മൂലം വെള്ളം കുറഞ്ഞ് വരുന്നത് ഒരു മുന്നറിയിപ്പായി തോന്നിയത് കൊണ്ട് ജനുവരി 14, 15 തീയ്യതികളിൽ മത്സ്യ വിളവെടുപ്പ് മേള സംഘടിപ്പിച്ചു.
തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് വരെ ആളുകൾ മീൻ വാങ്ങാൻ ഇവിടെ വരാറുണ്ട്.
കല്ല്യാണം, സൽക്കാരം തുടങ്ങിയവക്ക് ആളുകൾ കൂടുതൽ മീൻ കൊണ്ടു പോകാറുണ്ട് ഇവിടെ നിന്നും. പ്രധാനമായും വളാഞ്ചേരി, തൃശൂർ മാർക്കറ്റുകളിലേക്കാണ് മീൻ കയറ്റിവിടാറ്.
ഇതുവരെ ഇരുപത്തിഅയ്യായിരം കിലോ മീൻ പിടിച്ച മുനീറും കൂട്ടരും പറയുന്നത് ഇപ്രാവശ്യം തീർച്ചയായും നാൽപ്പതിനായിരം കിലോയിൽ കുറയാത്ത മീൻ ഉണ്ടാകും എന്നുള്ളതാണ്.

No comments