Breaking News

വീട്ടുമുറ്റത്തെ സുന്ദരി. പാലും ചാണകവും സ്നേഹവും തരുന്ന വെറുമൊരു മൃഗം

വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന പശുക്കിടാവിന് ഒരു മണി കെട്ടി കൊടുത്താൽ കാണാൻ നല്ല ചേലാ. വീട്ടിലെ കുട്ടികൾക്കും അവൻ നല്ല കൂട്ടായിരിക്കും.

പശുവളർത്തൽ നല്ല ലാഭകരമായ കൃഷിയാണെന്ന് പറയുന്ന ഒരുപാട് പേരെ കാണാം. എന്നാൽ അതികം പേരും ഈ കൃഷിയിലേക്ക് കടന്ന് വരാറില്ല. സ്ഥലപരിമിതിയാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്ന കാര്യം. പഴയകാലത്ത് നാം കണ്ടിരുന്നത് വീട്ട് മുറ്റത്തിനോട് ചാരെ നിലനിന്നിരുന്ന തൊഴുത്തുകളായിരുന്നു.

പശുവളർത്തലിനെ കുറിച്ചുള്ള വീഡിയോകളിൽ പശുക്കളെ കൂട്ടിൽ തന്നെ  കെട്ടിയിട്ട് ഫാൻ, മ്യൂസിക് തുടങ്ങിയ സൗകര്യങ്ങൾ ചെയ്ത് കൊടുത്തിരിക്കുന്നത് കാണാം. മിണ്ടാപ്രാണി ആയ പശുക്കൾക്കുമുണ്ടാകും മേച്ചിൽ പുറങ്ങളിൽ ഓടി നടക്കാൻ ഒരു മോഹം.

എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് ആളുകൾ ബക്കറ്റുമായി ചാണകം പെറുക്കാൻ പാടത്തേക്ക് വരുന്നത്. ഇന്ന് ആ പാടത്ത് കന്നുകാലികളെ കെട്ടാത്തത് കൊണ്ടാകാം ചാണകത്തിന്റ ആവശ്യക്കാർ അവിടെ വരാറില്ല.

കോൺഗ്രീറ്റ് ചെയ്ത വീട്ടുമുറ്റത്തിന് ചാരെ ഒരു തൊഴുത്ത് കെട്ടാനുള്ള മനസ് നമുക്കുണ്ടാകില്ല.

No comments