ഫ്ലെഡ്‌ലൈറ്റ് ക്രിക്കറ്റിൽ കുറുക്കോൾ ജേതാക്കൾ.
Sneha Sangamam Arts and Sports club Karathur സംഘടിപ്പിച്ച രണ്ടാമത് ഫ്ലെഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കുറുക്കോൾ കിരീടം നേടി.
Karathur SSM Stadium ത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. കിരീടം നേടിയ കുറുക്കോൾ ടീമിന് 10,000 രൂപയും ട്രോഫിയും ലഭിച്ചു, ഫൈനൽ വരെ പോരാടിയ കൂത്തുപറമ്പ് ടീമിന് 5000 രൂപയും ട്രോഫിയും ലഭിച്ചു. NOC പടി, മങ്ങലം മൂന്നും നാലും സ്ഥാനക്കാരായി.
മാർച്ച് 31 വെള്ളിയാഴ്ച വൈകീട്ട് 7ന് ആരംഭിച്ച മത്സരങ്ങൾക്ക് തിരശ്ശീല വീണത് പിറ്റേദിവസം ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഫൈനൽ മാമാങ്കത്തോടെ ആയിരുന്നു.
ഫുട്ബോളിനെ സ്നേഹിക്കുന്ന മലപ്പുറത്തിന്റെ വിവിധ കോണുകളിൽ ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുണ്ട്. കരുത്തന്മാരായ ഒരുപാട് കളിക്കാർ നമ്മുടെ നാട്ടിൻ പുറങ്ങളിലുണ്ട്. ആരും ആരെയും തിരിച്ചറിയുന്നില്ല.
ഈ മത്സരങ്ങൾ സംഘടിപ്പിച്ച Sneha Sangamam Arts and Sports club Karathur വരും വർഷങ്ങളിലും ക്രിക്കറ്റ് കളിക്കാർക്ക് അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
No comments