Breaking News

കപ്പിക്ക് വഴിമാറികൊടുത്ത തുടിയുടെ കഥ.

മരം കൊണ്ട് നിർമ്മിച്ച "തുടി" ( കപ്പി) ഒരു കാലത്ത് വെള്ളം കോരാൻ ഉപയോഗിച്ചിരുന്നു. നമ്മുടെ വീട്ടിലെ കപ്പിക്ക് വഴിമാറികൊടുത്ത തുടിയുടെ കഥ.
അടുക്കളയും കൊട്ടത്തളവും അതിനോട് ചേർന്ന് ഒരു കിളിവാതിലും ഉണ്ടാകും, അത് വഴി അടുക്കളയിൽ നിന്ന് കൊണ്ട്തന്നെ വെള്ളം കോരാനുള്ള സൗകര്യം പഴയകാലങ്ങളിൽ ഉണ്ടായിരുന്നു.  

രണ്ട് വശങ്ങളിൽ ചരിച്ച് വെച്ച തടികളിലാണ് തുടി ഉറപ്പിച്ചിരിക്കുന്നത്. തീർത്തും മരം കൊണ്ട് നിർമ്മിച്ച തുടിയുടെ അഴികളിൽ കയറിട്ട് ഒരറ്റത്ത് തൊട്ടി (പാട്ട) കെട്ടും. പണ്ട് ചെമ്പ് കുടങ്ങഓയിരുന്നു തൊട്ടിക്ക് പകരം ഉപയോഗിച്ചിരുന്നത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനനുസരിച്ച് കയർ തുടിയിൽ ചുറ്റികൊണ്ടിരിക്കും ഇതാണ് തുടിയുടെ പ്രവർത്തനം.

വീടിന്റെ ഏത് കോണിലിരിക്കുന്നവർക്കും കിണറ്റിൽ നിന്നും വെള്ളം കോരുന്ന തുടിയുടെ "കട... കട..." ശബ്ദം കേൾക്കാൻ കഴിയുമായിരുന്നു. ഇന്ന് കപ്പി എന്താണ് എന്നറിയുന്ന ഒരു തലമുറയുണ്ട് എന്നാൽ അവർക്ക് പോലും തുടിയെ കുറിച്ചറിയില്ല. ഇന്നത്തെ കുട്ടികൾക്ക് കപ്പി, തുടി  എന്താണെന്ന് പോലും അറിയില്ല.

കുഴൽ കിണറിന്റെ വരവോടെ പുതിയ കിണറുകളുടെ സാധ്യത മങ്ങുന്നു?. കുടുംബം ഫ്ലാറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ ഇനി വരുന്ന പുതിയ തലമുറക്ക് കപ്പിയും തുടിയും തുടങ്ങി പഴമയുടെ കഥകളെങ്കിലും പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയണം.

No comments