രാത്രി ഒരു മണിക്ക് കൊച്ചി നഗരത്തിലൂടെ ഒറ്റക്കൊരുയാത്ര
രാത്രി ഒരു മണിനേരം. ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തി കൂട്ടുകാരൻ റെയിൽവെ സ്റ്റേഷൻ വരെ പോകണമെന്ന് പറഞ്ഞപ്പോൾ ആദ്യം മടി കാണിച്ചു, പിന്നെ എഴുന്നേറ്റ് അവനെ റെയിൽവെ സ്റ്റേഷനിൽ ഇറക്കി ഒറ്റക്ക് തിരിച്ച് വരുമ്പോൾ കണ്ട കാഴ്ചകൾ.
തിരക്ക് പിടിച്ച കൊച്ചി നഗരത്തിലെ തിരക്കൊഴിഞ്ഞ റോഡുകൾ, ഇടക്കിടക്ക് അരികിലൂടെ പാഞ്ഞകലുന്ന വാഹനങ്ങൾ, തലക്ക് മുകളിൽ തല ഉയർത്തി നിൽക്കുന്ന മെട്രൊ, റോഡരികിൽ അപ്പോഴും ആരെയൊ കാത്ത് നിൽക്കുന്ന തട്ടുകടക്കാർ. യൂബറും ടാക്സിയും ഉറങ്ങിയൊ എന്നറിയില്ല അപ്പോഴും ഞാൻ കണ്ടത് ഓട്ടോക്കാരെ മാത്രം.
റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന വിളക്ക് മരങ്ങൾക്ക് താഴെ കുരച്ച് പായുന്ന തെരുവ് നായ്ക്കൾ, അടഞ്ഞ് കിടക്കുന്ന കടകളുടെ മുൻപിൽ ഉറങ്ങിക്കിടക്കുന്ന ഒരുപാട് ജീവിതങ്ങൾ. തണുത്ത കാറ്റും എന്റെ മൂളിപ്പാട്ടും പിന്നെ മെട്രൊ പണിക്കാരുടെ താളവും കൂടി ചേർന്നപ്പോൾ യാത്ര പുതിയ അനുഭവമായി.
പകൽ വെട്ടത്തിൽ വലവീശിപ്പിടിക്കുന്ന കാക്കി കുപ്പായക്കാരെ അവിടെ ഒന്നും കണ്ടില്ല. തിരക്കൊഴിഞ്ഞ റോഡിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് സുരക്ഷയായത് Red Signal കൾ മാത്രമായിരുന്നു.

No comments