Breaking News

ഹണിമൂൺ പോകാൻ പറ്റിയ ഇന്ത്യയിലെ Super സ്ഥലങ്ങൾ


വിവാഹം ഭൂമിയിലെ സ്വർഗ്ഗീയ നിമിശമാണ്. തുടക്കത്തിലെ തന്റെ പ്രിയതമയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയാൻ ഒരു യാത്ര പോകുന്നതും നല്ലതാണ്. തിരമാലയോടും കോടമഞ്ഞിനോടും കാട്ടരുവിയോടും കിന്നാരം പറഞ്ഞ് നെഞ്ചോട് ചേർത്ത് ഉള്ളിലെ പ്രണയം ആവോളം നുകർന്ന് കൊതിതീരും വരെയുള്ള യാത്രകൾ എല്ലാവരുടെയും സ്വപ്നമാണ്.
ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ കുറച്ച് സ്ഥലങ്ങളെ പരിചയപ്പെടാം.

ആഗ്ര ( താജ് മഹൽ )

പ്രണയ ജീവിതം ആഘോഷത്തോടെ തുടങ്ങാൻ പറ്റിയ ഒരിടം. ലോക ചരിത്രത്തിലെ പ്രണയ സമ്മാനം താജ് മഹൽ. മുഗൾ വംശത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ്.

കൂർഗ്ഗ്
ഹരിത കുന്നുകളുടെ പ്രകൃതി ഭംഗി.
മനസ്സിൽ നിന്നും മായാത്ത റോഡ് യാത്രകളും ട്രക്കിങ്ങുമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.

ഊട്ടി
മലയാളികളുടെ പ്രിയപ്പെട്ട ഊട്ടി. കുന്നിൻ ചെരുവിലെ തേയില തോട്ടങ്ങളോട് ചേർന്ന ചെറിയ വീടുകൾ. കൂടുതൽ മലയാളികൾ ഹണിമൂൺ പോയ സ്ഥലം ഊട്ടി ആയിരിക്കാം...

കൊടൈക്കനാൽ
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളുടെ താഴ്വരകൾ. പുൽമേടുകളും കുന്നിൻ ചെരുവുകളും വെള്ളച്ചാട്ടവും നമ്മെ ആകർഷിക്കുന്ന കാഴ്ചകളാണ്.

ഷിംല

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം. മേഘങ്ങൾ മേൽക്കൂരയിട്ട ഭൂമിയിൽ മഞ്ഞിന്റെ പരവതാനി വിരിച്ച് നമ്മെ കാത്തിരിക്കുന്നു.
ജൂലൈ മുതൽ സെപ്റ്റംബർ വരെ ഇവിടെ സഞ്ചാരികളുടെ തിരക്കായിരിക്കും.

ഗോവ

പടിഞ്ഞാറൻ തീരങ്ങളുടെ രാജാവ്. ഉദയാസ്തമന സൗന്ദര്യം. യുവാക്കളുടെ ഇഷ്ട സ്ഥലം.

ഗ്യാങ്ടോക്ക്
മഞ്ഞ് മലകളുടെയും താഴ്വരകളുടെയും നഗരം.

ലെ ലടാക്

നീല തടാകങ്ങളിൽ തൊട്ടുകിടക്കുന്ന ആകാശചിത്രം.
യാത്രക്ക് പറ്റിയ സമയം
ഫെബ്രുവരി മുതല്‍ ജുണ്‍ വരെയും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍  വരെയുമാണ്.

ജയ്പൂർ (പിങ്ക് സിറ്റി)

ഒട്ടകപ്പുറത്തും ആനപ്പുറത്തും രാജകീയമായ യാത്ര. കോട്ടകളും കൊട്ടാരങ്ങളും ചരിത്രം പറയുന്ന നഗരം. സഞ്ചാരികളുടെ ഇഷ്ട സ്ഥലം.
സീസൺ ഒക്ടോബർ മുതൽ മാർച്ച് വരെ

ഷില്ലോങ്ങ്
വർഷത്തിൽ എത് സമയത്തും യാത്രക്കിണങ്ങിയ സ്ഥലം. ഹരം കൊള്ളിക്കുന്ന മലയോര പാതകളിലൂടെയുള്ള മധുവിധുയാത്ര.

തവാങ്ങ്

കൊടും വനങ്ങൾ, മൊൻപാ ഗ്രാമങ്ങൾ, മഞ്ഞുരുകി നിറഞ്ഞൊഴുകുന്ന നീർച്ചാലുകൾ.
സീസൺ മാർച്ച് മുതൽ നവംബർ വരെ.

ഡാർജിലിങ്ങ്
കാടുകളും കുന്നുകളും ചെരിവുകളും തേയില തോട്ടങ്ങളും. സാഹസിക ബൈക്ക് യാത്രകളും കാണാം.

No comments