പ്രവാസിയുടെ ഭാര്യയെപ്പോലെ ഭൂമിയും കാത്തിരിക്കുന്നു
മാനം കാർമേഘങ്ങളാൽ മൂടി, തണുത്ത കാറ്റ് വീശാൻ തുടങ്ങി, വേനൽമഴ വിരുന്നെത്തി. ഞാനിരുന്ന ട്രെയിൻ കംപാർട്ട്മെന്റിലെ ഒരു window ഒഴിച്ച് എല്ലാം അടഞ്ഞു. ഞാൻ പുറത്തെ കാറ്റും, മഴയും കണ്ടും,കൊണ്ടും ആസ്വദിച്ചു. മഴ തിമർത്ത് പെയ്യാൻ തുടങ്ങി കൂടെ കാറ്റും പാഞ്ഞടുത്തു. ഞാൻ തുറന്നിട്ട window വഴി മഴത്തുള്ളികൾ അകത്തേക്ക് കൂടുതലായി വരാൻ തുടങ്ങി, സഹയാത്രികരുടെ നോട്ടവും ഭാവവും കണ്ട് ഞാൻ window അടച്ചു. ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മാത്രം.
എന്നെപ്പോലെ നിങ്ങളും മഴയെ പ്രണയിക്കുന്നവരാണ്. മഴയെ കാത്തിരുന്ന നമുക്കരികിൽ നമ്മെ തഴുകി അവൾ പെയ്തൊഴിഞ്ഞപ്പോൾ നാം കണ്ടില്ലെന്ന് നടിക്കുന്നു. എന്നിട്ട് വീണ്ടും നാം അവളെ കാത്തിരിക്കുന്നു. വാക്കുകൊണ്ടൊ, നോട്ടം കൊണ്ടൊ മാത്രം അവളെ പ്രണയിച്ചാൽ പോരാ... അവളെ വാരിപ്പുണരണം മതിവരുവോളം ചുംബിക്കണം.
പുറത്ത് ചാറ്റൽ മഴയുണ്ട്. ഞാനും എന്റെ മുൻപിലിരുന്ന സഹയാത്രികരും (ആൺ, പെൺ സുഹൃത്തുക്കൾ) window തുറന്നു. അവർ പുറത്തേക്ക് കൈകളിട്ട് കാറ്റിൽനിന്നും തെന്നി മാറുന്ന മഴത്തുള്ളികളെ പിടിച്ച് പരസ്പരം മുഖത്തേക്ക് തെറിപ്പിക്കുന്നു. ഈ കാഴ്ച കണ്ടപ്പോൾ ഞാനും ചിന്തിച്ചു എന്റെ മൊഞ്ചത്തിയും കൂടെ ഉണ്ടായിരുന്നെങ്കിൽ...
കാത്തിരിപ്പിന്റെ വേതന അറിയാവുന്ന പ്രവാസിയുടെ ഭാര്യയെപ്പോലെ ഭൂമിയും ഇന്ന് കാത്തിരിക്കുന്നു ഒരു മഴക്കായ്...
No comments