മറക്കാൻ പറ്റുമൊ പ്രൈവറ്റ് ബസിലെ യാത്ര.
പ്രൈവറ്റ് ബസിലെ ജീവനക്കാരും യാത്രക്കാരും പിന്നെ വിദ്യാർത്ഥികളും സ്ഥിരമായി കാണുന്നവരാണെങ്കിൽ ഒരു മാനസിക അടുപ്പമുണ്ടാകും. എവിടെ നിന്ന് കണ്ടാലും ഒന്ന് ചിരിക്കും, എവിടെ വേണമെങ്കിലും Bus നിർത്തി കൊടുക്കും.
രാവിലെ 8 മണിക്കും 9 മണിക്കുമിടയിൽ പ്രൈവറ്റ് ബസിൽ കയറണം. വിദ്യാർത്ഥികളായിരിക്കും ആസമയം കൂടുതലുണ്ടാകുക. വിദ്യാർത്ഥികൾ മാത്രം നിൽക്കുന്ന സ്റ്റോപ്പിൽ ഇടക്ക് Bus നിർത്താറുമില്ല. ഈ കാരണത്താൽ പലപ്പോഴും Bus ജീവനക്കാരുമായി വിദ്യാർത്ഥികൾ വാക്ക് തർക്കമുണ്ടാകാറുണ്ട്.
പെൺകുട്ടികളും Bus ജീവനക്കാരും തമ്മിൽ നല്ലൊരു സൗഹൃദ ബന്ധം കാത്ത് സൂക്ഷിക്കാറുണ്ട്. അതിന് തെളിവാണ് ഏത് സ്റ്റോപ്പിലും അവർക്കായ് Bus നിർത്തുന്നതും കൂട്ടുകാരികളുടെ കല്യാണ വീട്ടിൽ Bus ജീവനക്കാരെ കാണുന്നതും.
ഗ്രാമങ്ങളിലൂടെ ഓടുന്ന ബസിന്റെ പേരും സമയവും ഗ്രാമവാസികൾക്ക് കാണാപാഠമായിരിക്കും. പലരും ബസിന്റെ സമയത്താണ് വീട്ടിൽ നിന്നുമിറങ്ങാറ്, അത് കൊണ്ട് തന്നെ യാത്രക്കാർ ദൂരെനിന്നും വരുന്നത് കണ്ടാൽ അവരെ കാത്തുനിൽക്കാറുണ്ട് Bus ജീവനക്കാർ.
ചില സമയങ്ങളിൽ മത്സരയോട്ടം നടക്കാറുണ്ടെങ്കിലും Bus ജീവനക്കാരുടെ സേവനം എടുത്ത് പറയേണ്ടത് തന്നെയാണ്. ബസിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരോട് മാന്യമായി പെരുമാറുന്ന ജീവനക്കാർ ബസ്റ്റാന്റിൽ വിദ്യാർത്ഥികളെ വെയിലത്ത് ക്യൂ നിർത്താറുണ്ട്. ബസ് സ്റ്റാർട്ടാക്കുന്നത് വരെ വിദ്യാർത്ഥികൾ ബസിൽ കയറാൻ പാടില്ലത്രെ...
ഗ്രാമത്തിലെ റോഡുകളിലൂടെ പ്രൈവറ്റ് ബസ് ഓടുന്നത് കാണുമ്പോൾ കൂട്ടുകാർ പറയാറുണ്ട്
"ബസിലൊക്കെ കയറിയിട്ട് എത്ര കാലമായി"
ഇന്ന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന പലർക്കും യാത്രയുടെ ബാലപാഠങ്ങൾ അറിയാൻ കഴിഞ്ഞത് അമ്മയോടും, അഛനോടും ഒപ്പമുള്ള Bus യാത്രയിൽ നിന്നായിരിക്കും.

No comments