മഴയെത്തും മുൻപെ ഞങ്ങൾ വിത്ത് വിതച്ചു
എന്റെ സഹോദരൻ Subair എല്ലാവർഷവും നെൽകൃഷി ചെയ്യാറുണ്ട്. നാട്ടിലെ ഒട്ടുമിക്ക കർഷകരും കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് വിൽക്കാറാണ് പതിവ്. എന്നാൽ എന്റെ സഹോദരൻ നെല്ല് കുറച്ച് മാത്രമെ വിൽക്കാറുള്ളു. പാട്ടഭൂമി ആയത് കൊണ്ട് ഒരു വിഹിതം ഭൂ ഉടമക്ക് കൊടുക്കണം.
കൂട്ടിൽ (മച്ച്) നിന്നും ഇറക്കിയ കഴിഞ്ഞ വർഷത്തെ നെൽചാക്ക് അളന്നെടുക്കാൻ നിന്നപ്പോൾ ഞാൻ ചോദിച്ചു
"എന്തിനാ അളക്കുന്നത് "
ഉപ്പ: " നെല്ല് എപ്പോഴും അളന്ന് തിട്ടപ്പെടുത്തണം"
'പറ'യിൽ നെല്ല് അളന്നെടുത്ത് വീണ്ടും.. ചാക്കിലാക്കി.
ഇപ്പോൾ ഞാറ്റുവേലക്ക് അനുയോജ്യമായ സമമെല്ലാത്തത് കൊണ്ട് തന്നെ കർഷകർ മണ്ണ് ഉഴുത് മറിച്ച് നെല്ല് വിതക്കാറാണ് പതിവ്. ഒരു വിത്ത് വിതച്ചാൽ നൂറ്മേനി കൊയ്യാമെന്ന് എഴുതി വായിക്കുന്ന പോലെ അത്ര എളുപ്പമല്ല കൃഷി എങ്കിലും, നെല്ല് വിതക്കുന്ന കൃഷിരീതി വളരെ എളുപ്പവും ആദായകരവുമാണ്.
സമയം വൈകിയിട്ടില്ല. ഉചിതമായ തീരുമാനമെടുക്കുക. നെൽകൃഷി പരീക്ഷിച്ച് നോക്കുക.
No comments