ചൂട് പൂളപ്പുട്ടും ഇന്നലെ ഉണ്ടാക്കിയ മത്തിക്കറിയും. വീട്ടിൽനിന്ന് മാത്രം കിട്ടുന്ന തനി നാടൻ രുചി.
ചൂട് പൂളപ്പുട്ടും ഇന്നലെ ഉണ്ടാക്കിയ മത്തിക്കറിയും. വീട്ടിൽനിന്ന് മാത്രം കിട്ടുന്ന തനി നാടൻ രുചി.
ആഴ്ചയിൽ ഒരിക്കൽ എന്റെ വീട്ടിലെത്തുന്ന വിരുന്നുകാരനാണ് ഞാൻ. അത്കൊണ്ട് തന്നെ അന്നേ ദിവസം എനിക്കൊരു Special എന്റെ ഉമ്മ കരുതിവെക്കും. ഈ അവധി ദിനത്തിൽ എന്റെ ഉമ്മ ഉണ്ടാക്കിത്തന്നത് നാവിൽ നിന്നും രുചി മാഞ്ഞുപോയ special പൂളപ്പുട്ട് ആയിരുന്നു.
പൂളപ്പുട്ട് എങ്ങനെ ഉണ്ടാക്കാം ?
പൂളപ്പുട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല. ആദ്യം പൂള ചെറുതായി അരിഞ്ഞ് വെയിലത്ത് വെച്ച് ഉണക്കുക, നന്നായി ഉണങ്ങിയ ശേഷം മിക്സിയിലൊ ഉരലിലൊ ഇട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഉപയോഗിച്ച് പതിവായി പുട്ട് ഉണ്ടാക്കുന്ന രീതിയിൽ തന്നെ ഉണ്ടാക്കാം.
ഉണ്ടാക്കാൻ കുറച്ച് കഷ്ടപ്പാടുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ പൂളപ്പുട്ട് വേറിട്ട അനുഭവമാണ്. രുചികരമായ ഒട്ടുമിക്ക വിഭവങ്ങൾ ഇന്ന് കടകളിൽ നിന്ന് വാങ്ങാൻ കഴിയുമെങ്കിലും, അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു പൂളപ്പുട്ട്. പുത്തൻ തലമുറക്കാർക്ക് അത്ര പരിചിതമല്ലാത്ത ഈ വിഭവം പഴമക്കാർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
പാടത്ത് നിന്നും പൂള പറിക്കുന്നതിലും, ചെറുതായി അരിയുന്നതിലും, ഉണക്കി ഉരലിലിട്ട് പൊടിക്കുന്നതിലുമെല്ലാം കൂട്ടുകുടുംബാംഗങ്ങളുടെ ഒരുമയും സ്നേഹവുമുണ്ട്.
കടകളിൽ നിന്നും കുറച്ച് പൂള വാങ്ങി ഇതൊന്ന് പരീക്ഷിച്ച് നോക്കു...
No comments