Breaking News

പഴമയുടെ നിറം മാറാത്ത ചില കാഴ്ചകൾ. സ്നേഹസമ്പന്നതയുടെ മറ്റൊരു മുഖം.

പഴമയുടെ നിറം മാറാത്ത ചില കാഴ്ചകൾ ഇന്നും അവശേഷിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ, അതിന് തെളിവാണ് ചൂല്.

വൈകുന്നേരം സമയം, മുറ്റത്ത് കുട്ടികൾ കളിക്കുന്നു, ഉമ്മറപ്പടവിൽ നിരന്നിരിക്കുന്ന വീട്ടിലെ സ്ത്രീകളുടെ കയ്യിൽ കത്തിയും ഓലയും, ചൂല് ഉണ്ടാക്കുന്ന തിരക്കിലാണ് വീട്ടുകാർ. നാട്ടുവർത്തമാനങ്ങൾക്കിടെ ഓലയിൽ നിന്നും അരിഞ്ഞ് വേർതിരിച്ചെടുക്കുന്ന ഈർക്കിളികൾ ചേർത്താണ് ചൂല് ഉണ്ടാക്കുന്നത്.

കുട്ടികൾ ഓലകൊണ്ട് വാച്ചും, കണ്ണടയും, പമ്പരവുമൊക്കെ ഉണ്ടാക്കികളിക്കാറുണ്ട് പണ്ട് കാലങ്ങളിൽ, ഇന്ന് mobile, Tab ഗൈമുകളിലേക്ക് കാലം അവരെയും കൊണ്ടെത്തിച്ചു. കളിപോലും എന്താണെന്നറിയാത്ത ചെറിയ കുട്ടികൾ മുറ്റത്ത് വെറുതെ ഓടിനടക്കുന്നു.

സ്നേഹസമ്പന്നമായ കൂട്ടുകുടുംഭത്തിലെ വേറിട്ട കാഴ്ചകളിലൊന്നാണ് ചൂല് ഉണ്ടാക്കൽ. ഒരാൾകൊറ്റക്ക് ചൂലുണ്ടാക്കാൻ കഴിയുമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് ആ ജോലി വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കും. കൂട്ടുകുടുംഭത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് വഴി സ്നേഹവും, ഐക്യവും എല്ലാം എന്നും നിലനിൽക്കും.

അണുകുടുംഭത്തിൽ ആനന്ദം കണ്ടെത്തുന്നവർക്ക് ഇത്തരം കാഴ്ചകളും അനുഭവങ്ങളും എന്നും അന്യമായിരിക്കും.

No comments