ഈദ് ദിനത്തിൽ കൂട്ടുകാരുമൊത്ത് പള്ളിയിൽ പോകുന്നതിന്റെ മാധുര്യം ഒന്ന് വേറെ തന്നെയാണ്.
പള്ളി മിനാരങ്ങളിൽ നിന്നും തക്ബീർ ദ്വനികൾ ഉയരുന്നുണ്ട്. തണുത്ത പ്രഭാതത്തിന് കൂട്ടായ് ചാറ്റൽമഴയും. എണീറ്റ് ആദ്യം ചെന്നത് അടുക്കളയിലേക്ക്. അവിടെ ഉമ്മയും ഭാര്യയും ഇത്താത്തമാരും പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ ദിനത്തിൽ രാവിലെ പഴംപൊരിയാണ് പതിവ്. കുളി കഴിഞ്ഞ് പുത്തൻ വസ്ത്രവും ധരിച്ച് പള്ളിയിലേക്കുള്ള വഴിയിൽ കൂട്ടുകാരുമുണ്ടാകും.
പെരുന്നാൾ യാത്രയുടെ ചർച്ചകളായിരിക്കും പളളിയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടാവുക. ലോകാൽഭുതമായ താജ്മഹൽ തൊട്ട് ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ ചർച്ചക്ക് വരുമ്പോഴും എല്ലാവർക്കും അറിയുന്ന ഒരു കാര്യമുണ്ട്, അവസാനം നമ്മുടെ കൂട്ടായി കടപ്പുറത്തേക്ക് തന്നെയായിരിക്കും യാത്ര.
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ ബന്ധുവീടുകളിലെയും തൊട്ടടുത്ത അയൽ വീടുകളിലേയും സന്ദർഷനം കഴിഞ്ഞ് വീട്ടിൽ നിന് ഭക്ഷണവും കഴിച്ച് ഒരു യാത്ര പോകും കൂട്ടായി കടപ്പുറത്തേക്ക്...
അവിടെ എന്താ ഇത്ര കാണാനുള്ളത് എന്ന് ചോദിക്കുന്നവരും ഞങ്ങളുടെ കൂടെ കാണും...

No comments