കൃഷിയിടത്തിൽ വെള്ളം കയറിയിട്ടും പ്രവാസിക്കായ് കരുതി വെച്ചത്
കൊയ്ത്ത് കഴിഞ്ഞ പാടത്ത് പച്ചക്കറി കൃഷി ചെയ്യുമ്പോൾ കൂട്ടത്തിൽ 'കപ്പ"യും കൃഷി ചെയ്യാറുണ്ട്. വിൽപ്പനയ്ക്കുള്ള വിളകൾ പ്രതീക്ഷിക്കാറില്ലെങ്കിലും കിട്ടുന്ന വിളകളിൽ കുറച്ച് അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകാറാണ് പതിവ്.
ഇത്തവണ വേനൽമഴ കുറഞ്ഞതോടെ പച്ചക്കറി കൃഷി പൂർണ്ണമായും നഷ്ടത്തിലായി. കപ്പ കൃഷിക്ക് കൂടുതൽ ജലം ആവശ്യമില്ലാത്തത് കൊണ്ട് ഇതിൽ പ്രതീക്ഷ ഉണ്ടായിരുന്നു. മഴ പെയ്ത് പാടത്ത് വെള്ളം കൂടുന്നതിന് തൊട്ട് മുൻപാണ് കപ്പ വിളവെടുക്കാറ്. പ്രവാസിയായ സഹോദരൻ അടുത്ത് നാട്ടിലെത്തുന്നത് കൊണ്ട് കപ്പ മുഴുവനും പറിച്ചില്ല.
മഴപെയ്ത് പാടത്ത് വെള്ളം കൂടി. പ്രവാസി നാട്ടിലെത്തി, പിറ്റേന്ന് തന്നെ കപ്പ പറിച്ച് പ്രവാസിക്ക് വിഭവങ്ങളും ഉണ്ടാക്കി കൊടുത്തു. ചക്ക, മാങ്ങ തുടങ്ങി വീട്ടിലുണ്ടായ നാടൻ ഇനങ്ങൾ അടുത്ത് നാട്ടിൽ വരുന്ന പ്രവാസികൾക്കായി വീട്ടുകാർ കരുതി വെക്കാറുണ്ട്.
പ്രവാസിയെ സ്നേഹിക്കുന്നതിൽ ഒരിക്കലും നാട്ടുകാരും വീട്ടുകാരും ഒരു കുറവും കാണിക്കാറില്ല.
No comments