കൊടക്കൽ ഹോസ്പിറ്റലിന് എന്തുപറ്റി ?
കൊടക്കൽ ഹോസ്പിറ്റലിനെ ആശ്രയിച്ചിരുന്നത് ഗ്രാമവാസികൾ മാത്രമായിരുന്നില്ല, ദൂര ദിക്കിൽനിന്ന് വരെ ഒരു കാലത്ത് ആളുകൾ ഇവിടെ വരാറുണ്ടായിരുന്നു. കുറച്ച് കാലങ്ങളായി ഈ ഹോസ്പിറ്റലിൽ തിരക്ക് വളരെ കുറവാണ്.
നാടിന്റെ പല ഭാഗങ്ങളിലായി പുതിയ ഹോസ്പിറ്റലുകൾ ഉയർന്ന് വരുമ്പോൾ വർഷങ്ങൾ പഴക്കമുള്ള ഈ ഹോസ്പിറ്റലിൽ എന്ത് കൊണ്ട് തിരക്കൊഴിയുന്നു. ഒരു കാലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഈ ഹോസ്പിറ്റൽ പരിസരത്ത് തിരക്കനുഭവപ്പെട്ടിരുന്നു.
വിശാലമായ ഒറ്റനില കെട്ടിടം, ഇടവഴി പോലെ നീണ്ടു കിടക്കുന്ന വാരാന്ത, ശുദ്ധമായ കുടിവെള്ളം, മറ്റൊരു ഹോസ്പിറ്റലിനും അവകാശപ്പെടാൻ കഴിയാത്ത ശുദ്ധമായ അന്തരീക്ഷമുണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ ?
ആദുനിക സൗകര്യം എത്രത്തോളം ഈ ഹോസ്പിറ്റലിൽ ലഭ്യമാണെന്നറിയില്ല എങ്കിലും തൊട്ടടുത്ത പ്രദേശങ്ങളിലെ ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചാൽ ആദ്യം ഓടി എത്തുന്നത് ഇവിടെയാണ്.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കൊണ്ടായിരിക്കാം ജനങ്ങൾ മറ്റ് ഹോസ്പിറ്റലുകളിലേക്ക് പോകുന്നത്. അധികൃതർ ശ്രമിച്ചാൽ ഒരു പക്ഷെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ ഹോസ്പിറ്റലിനെ വളർച്ചയിലേക്കെത്തിക്കാൻ കഴിയും
No comments