Breaking News

The taste of Nadeebalam (നാടീബലം), Kottakkal's own,



ഒരിക്കൽ കോട്ടക്കലിലെ ബന്ധുവീട്ടിൽ വിരുന്ന് ചെന്നപ്പോഴാണ് ആദ്യമായ് നാടീബലം കഴിക്കുന്നത്. ആദ്യ രുചിയിൽ തന്നെ നാടീബലം എനിക്കൊരുപാട് ഇഷ്ടമായി. ബേക്കറി പലഹാരങ്ങളുടെ കൂട്ടത്തിൽ രുചി വ്യത്യാസം കൊണ്ട് തന്നെ നാടീബലം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴികാൻ തോന്നും.

നാടീബലത്തിന്റെ രുചി തേടി ഞാൻ യാത്രക്കൊരുങ്ങുമ്പോൾ അറിയാൻ കഴിഞ്ഞു. ശനിയാഴ്ച കോട്ടക്കൽ ചന്തയിൽ ലഭിക്കും ഇല്ലെങ്കിൽ, രണ്ടത്താണിയിൽ പോയാൽ കിട്ടും. ഞാൻ രണ്ടത്താണിയിൽ ചെന്ന് ഒരു ബേക്കറി കടയിൽ നാടീബലം ചോദിച്ചു. നാടീബലം രണ്ടത്താണി മാർക്കറ്റിനകത്താണ് കിട്ടുക എന്നറിയാൻ കഴിഞ്ഞു. നാടീബലം വാങ്ങിയതിന്റെ കൂടെ കുറച്ച് കാര്യങ്ങളും ചോദിച്ചറിഞ്ഞു.

50 വർഷം പാരമ്പര്യമുള്ള നാടീബലം ഉണ്ടാക്കുന്നതും വിൽക്കുന്നതും അവർ തന്നെയാണ്. ശനിയാഴ്ച കോട്ടക്കൽ ചന്തയിൽ വിൽപ്പനയ്ക്കെത്തിക്കാറുണ്ട് അല്ലങ്കിൽ ഇവിടെ നേരിട്ട് വന്ന് വാങ്ങണം അല്ലാതെ മറ്റെവിടെ നിന്നും നാടീ ബലം വാങ്ങാൻ കിട്ടില്ല.

നാടീബലം തേടി എത്തുന്നവരിലധികവും പ്രവാസികളാണ്. ഒരു കിലോ നാടീ ബലം 140 രൂപയാണ് വില.


No comments