Breaking News

ഗൾഫിൽ ജോലി വേണ്ടെന്ന് വെച്ച്, ഗവൺമെന്റ് ജോലി നേടി എടുത്ത ആൺകുട്ടി


ഡ്രാഫ്റ്റ്മാൻ സിവിൽ കഴിഞ്ഞ്  വിദേശത്തേക്ക് വിസിറ്റിംഗിന് പോകുമ്പോൾ ഏതെങ്കിലും ഒരു കമ്പനിയിൽ ജോലി ലഭിക്കണമെന്നുള്ള ആഗ്രഹം മാത്രമെ നാസറിനുണ്ടായിരുന്നുള്ളൂ, എന്നാൽ മൂന്ന് മാസത്തെ വിസിറ്റിംഗ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒരിക്കൽ എന്നോട് പറഞ്ഞു.
ഗൾഫിൽ ജോലി ചെയ്ത് ഒരു money making Machine ആയി ജീവിക്കാൻ എനിക്ക് താൽപര്യമില്ല.

തനിക്കറിയാവുന്ന ജോലി തന്നെ നാസർ നാട്ടിൽ തുടരാൻ തീരുമാനിച്ചു, കൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി BA English. ഈ കാലയളവിൽ എപ്പോഴൊ ആണ് PSC യിൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ അവൻ PSC യിൽ വിജയം കുറച്ചു.

എസ്.ഐ. ആവണമെന്നുള്ള മോഹം മനസ്സിലുള്ളത് കൊണ്ട് തന്നെ കേരള പോലീസ് ബെറ്റാലിയനിൽ അവസരം കിട്ടിയപ്പോൾ അവൻ പോകാൻ തീരുമാനിച്ചു. മാസങ്ങൾ നീളുന്ന കഠിനമായ ട്രെയിനിംഗ് വിജയകരമായി പൂർത്തീകരിച്ചാൽ മാത്രമെ ഈ ജോലി ലഭിക്കൂ എന്നും അവന് അറിയാമായിരുന്നു.

മാസങ്ങൾ നീണ്ട ട്രെയിനിംഗ് അവസാനിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കി. ട്രെയിനിംഗ് കാലാവധി തീർന്നാൽ കേരള പോലീസ് ബെറ്റാലിയൻ വിഭാഗത്തിൽ ഒരു ജീവനക്കാരനായിരിക്കും നാസർ.

PSC യെ കുറിച്ച് ചിന്തിക്കുന്നവർക്ക് നാസർ ഒരു മാതൃകയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടായിട്ടും ഗവൺമെന്റ് ജോലി എന്ന തന്റെ ലക്ഷ്യത്തിലേക്ക് അവൻ എത്തിക്കഴിഞ്ഞു.

No comments