Breaking News

തുലാം മാസത്തില്‍ കപ്പ നടാം. കപ്പ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കുക.


മലയാളികൾക്ക് എക്കാലത്തും ഇഷ്ടപ്പെട്ട വിഭവമാണ് കപ്പ. ഒരു കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും പിടിച്ചുനിർത്തിയത് കപ്പയാണെന്ന് തന്നെ പറയാം. തട്ടുകടകളിലെ അടുക്കള തൊട്ട് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ മെനുവില്‍ വരെ കപ്പ സ്ഥാനം പിടിച്ചിരിക്കുന്നു.

കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിലായാണ് കപ്പ കൃഷി ചെയ്യുന്നത്. വേനലിന്റെ അവസാനത്തില്‍ ലഭിക്കുന്ന പുതുമഴയോടെ അദ്യ സീസണ്‍ ആരംഭിക്കും. ഇത് പ്രധാനമായും വെള്ളം കെട്ടിക്കിടക്കാത്ത പാടങ്ങളിലും പറമ്പുകളിലും കപ്പ കൃഷി ചെയ്യാം.

മലയാള മാസമായ തുലാമാസത്തിൽ രണ്ടാമത്തെ സീസണിലെ കപ്പ കൃഷി ആരംഭിക്കാം. പ്രധാനമായും വയല്‍ പ്രദേശങ്ങളിലാണ് ഈ സമയം കൃഷി ചെയ്യുക. അറുമാസം കൊണ്ട് വിളവെടുക്കുന്ന കമ്പുകൾ വേണം നടാൻ. ഒക്‌റ്റോബര്‍ അവസാനത്തോടെ കപ്പ നടുകയാണെങ്കിൽ എപ്രില്‍ മാസത്തിൽ വിളവ് എടുക്കാം.

No comments