ട്രെയിൻ യാത്ര സുരക്ഷിതവും രസകരവുമാക്കാം... തുടർന്ന് വായിക്കുക...
നമ്മളിൽ പലരും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് എന്നാൽ നമ്മുടെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടൊ ? യാത്രയിൽ നമ്മൾ നിയമങ്ങളും നിബന്ധനകളും പാലിക്കാറുണ്ടൊ ?
ട്രെയിൻ യാത്ര സുരക്ഷിതവും രസകരവുമാക്കാം... തുടർന്ന് വായിക്കുക...
ഓൺലൈൻ വഴി റെയിൽവെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുണ്ടെങ്കിലും കൂടുതൽ പേരും സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടിക്കറ്റെടുക്കാറ്.
ടിക്കറ്റെടുത്ത് കഴിഞ്ഞാൽ പ്ലാറ്റ്ഫോം നമ്പറും നമുക്ക് കയറാനുള്ള കംപാർട്ട്മെന്റ് സ്റ്റാറ്റസും ചോദിച്ച് മനസ്സിലാക്കണം. (പലപ്പോഴും ജനറൽ കംപാർട്ട്മെന്റ് പൊസിഷനിൽ മാറ്റം വരാറുണ്ട് ).
ഫാമിലിയായി യാത്ര ചെയ്യുന്നവർ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ടിക്കറ്റുകൾ ചോദിച്ച് മേടിക്കുക. ( യാത്ര ടിക്കറ്റിന്റെ ചിലവ് കുറയും)
നാം വെയ്റ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമിൽ ചെറിയ സമയവ്യത്യാസത്തിൽ മറ്റേതെങ്കിലും ട്രെയിൻ വരാനുണ്ടൊ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം (റെയിൽവെ അനൗൺസ്മെന്റ് ശ്രദ്ധിക്കണം) ട്രെയിൻ മാറാതെ സൂക്ഷിക്കുക.
റെയിൽവെ ട്രാക്ക് മുറിച്ച് കടക്കരുത്.
മേൽപ്പാലം ഉപയോഗിക്കുക.
ഭക്ഷണ പാനീയങ്ങൾ കഴിയുന്നതും വീട്ടിൽ നിന്ന് കൊണ്ട് വരാൻ ശ്രമിക്കുക.
അപരിചിതരിൽ നിന്നും ഭക്ഷണപാനീയങ്ങൾ വാങ്ങി കഴിക്കാതിരിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക.
പ്ലാറ്റ്ഫോമിലെ തിരക്ക് കാരണം പലരും ഓപ്പോസിറ്റ് സൈഡിൽ നിന്നും ട്രെയിൻ കയറാറുണ്ട്. അപകടം നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക.
പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ കയറുക.
തിരക്ക് കൂടുതലുള്ള സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റെടുക്കാൻ ശ്രമിക്കുക.
ട്രെയിനിലെ ഡോറിൽ ഇരിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കുക, കുട്ടികളെ പ്രത്യാകം ശ്രദ്ധിക്കുക. കുട്ടികൾ കൂടെയുണ്ടെങ്കിൽ എമർജൻസി എക്സിറ്റ് വിൻഡോ അടച്ചിടുക.
ലഗ്ഗേജ് വെക്കുന്നിടത്ത് ഇരിക്കാതിരിക്കുക, ഇനി ആരെങ്കിലും അവിടെ കയറി ഇരിക്കുന്നുണ്ടെങ്കിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക.
വിലപിടിപ്പുള്ള വസ്തുക്കൾ സ്വയം സൂക്ഷിക്കുക.
യാത്രയിൽ ഉറങ്ങുന്നവർ പരിസരം മറക്കാതിരിക്കുക.
സഹയാത്രികരോട് മാന്യമായി പെരുമാറുക.
മുതിർന്നവർക്ക് ഇരിപ്പിടം നൽകാനുള്ള സന്മനസ്സ് കാണിക്കുക.
സ്നേഹവും നന്മയും നമുക്കെല്ലാവർക്കുമിടയിൽ നിറഞ്ഞ് നിൽക്കട്ടെ...
No comments