Breaking News

with Neyyappam ഒരു ചെറുകടി

"ഒരു ചെറുകടിയിലുണ്ടൊരു പുഞ്ചിരി "
ചായ കുടിക്കുമ്പോൾ  കൂടെ ഒരു ചെറു കടിയും വേണം. അതാരെങ്കിലും വാങ്ങിത്തരുകയാണെലോ... ആ സ്നേഹത്തിന് ഇത്തിരി മധുരം കൂടും.
വീട്ടിലായാലും ഓഫീസിലായാലും ചെറുകടി എല്ലാവർക്കും ഒരു ആവേശമാണ്.
അടുത്തവീട്ടിൽ വിരുന്നുകാർ വന്നാൽ ഞാൻ ഉമ്മയോട് പറയും
 "എനിക്ക് ചായ കുറച്ച് കഴിഞ്ഞ് മതി"
എനിക്കറിയാം അടുത്ത വീട്ടിലെ ചെറുകടി അടുത്ത നിമിഷം എന്റെ വീട്ടിലെത്തുമെന്ന്. ചെറുകടി കൈമാറാത്ത മലയാളികൾ ഉണ്ടാകില്ല. പലപ്പോഴും വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹത്തേക്കാൾ മൂർച്ചയുണ്ട് ഒരു ചെറുകടിക്ക്. കുടിക്കുന്ന ചായ ഏതായാലും കൂടെ ഒരു ചെറു കടി കാണും. സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു വിഭവമുണ്ടെങ്കിൽ അത് നമ്മുടെ ചെറുകടിയായിരിക്കും.

No comments