കഞ്ഞികുടിക്കുമ്പോൾ ഓർമ്മ വരുന്നത് വളാഞ്ചേരിയിലെ ബാവാക്കയുടെ കഞ്ഞിക്കടയാ...
അവധി ദിവസം വീട്ടിലിരുന്നാൽ 10-12 മണിക്കുള്ളിൽ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി കഞ്ഞികുടിച്ചിരിക്കണം. ഒട്ടുമിക്ക വീടുകളിലും ഈ സമയം കഞ്ഞി വിളമ്പാറുണ്ട്. കഞ്ഞിക്ക് കൂട്ടായ് ഉപ്പിലിട്ട മാങ്ങയൊ മറ്റൊ, അമ്മിക്കല്ലിൽ കുത്തിച്ചതച്ച ചമ്മന്തി, ഉണക്കമീൻ തുടങ്ങി നാടൻ ഇനങ്ങളും ഉണ്ടായിരിക്കും.
കഞ്ഞി നിസ്സാരക്കാരനല്ല. നമ്മുടെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കഞ്ഞിവിൽപ്പന കേന്ദ്രീകരിച്ച് മാത്രം ഇന്ന് കടകളുണ്ട്. പണ്ട് കോളേജിൽ പടിക്കുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് കഞ്ഞി കുടിക്കാൻ പോയിരുന്ന രസകരമായ ഓർമ്മകൾ ഇന്നും എന്റെ മനസ്സിലുണ്ട്.
നീണ്ട ഒരു വർഷം വളാഞ്ചേരിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ബാവാക്കയുടെ കഞ്ഞിക്കട സുഹൃത്ത് ഷാഫി മങ്കേരി പരിചയപ്പെടുത്തി തന്നത്. പിന്നിടങ്ങോട്ട് എന്നും ഉച്ചക്ക് കഞ്ഞിയായിരുന്നു. ഫ്രെഷ്മീൻ ചട്ടിയിൽനിന്നും ചൂടൊടെ നമ്മുടെ തീൻമേശയിലെത്തുന്നു എന്നുള്ളത് തന്നെയാണ് ഇവിടുത്തെ സവിശേശത കൂടാതെ 4 തരം കൂട്ടാനും.
Saifudheen Mundekattil എന്ന facebook സുഹൃത്ത് തന്റെ ഫെയ്സ്ബുക്കിൽ ബാവക്കയുടെ കഞ്ഞിക്കടയെ കുറിച്ച് എഴുതിയത് ഇങ്ങനെ...
വർഷങ്ങൾ ആയി ബാവക്ക വളാഞ്ചേരിയിൽ കഞ്ഞികട തുടക്കിയിട്ട്. വലിയ ലാഭം കൊയ്യാൻ അല്ല ബാവക ദിവസവും നൂറുകണകിനാളുകൾക് കഞ്ഞി വിളംബുന്നത്. നല്ല ഭക്ഷണം കുറഞ്ഞ നിരകിൽ നൽകുക എന്നത് ഒരു പുണ്യകർമ്മം ആയതുകൊണ്ടാണു. ആദ്യം ഒന്നും ഫോട്ടോ എടുകാൻ സമ്മതിചില്ല പിന്നെ ആളെ ഒന്നു soap ഇട്ടു എടുത്തതാണ്. ഇനി വളാഞ്ചേരിയിൽ വരുംബോ unlimited കഞ്ഞിയും നല്ല ഫ്രഷ് മീനും 4 കൂടം കറിയും കഴിചേചു പൊവട്ടാ..😋😋
Nice
ReplyDeleteNjan kazhichittundu alla nammal kazhichittundu
😋
ReplyDelete😋
ReplyDeletesandwichum burgerum kazhichu sheelicha puthiya talamurak kanjiyodu atra sneham kanilla nammudeyoke veetile prayamayavarod chodhichal ariyam kanjiye kurichulla njettikunna satyam. yatharthathil nammal choru kazhikunath poshahaharathinte karyathil kanji kudikkunathinte 100/10 polum akilla.karanam ariyude ellavitha poshakavum ath vevikunna e kanjivellathilanu.athkondanu pandullavar kanjivellam kooduthal kudichit choru valare kurachu kazhikunnath.pala maraka rogangaleyum cherukkanulla sakthi enammalellam puchichukalayunna e kanjikund.ethellam e puthiya talamurak pakarnukodukkunath lakshathil oral matramanu.athil oral ente suhurthu samad.tante tirakkupidicha jolikkidayilum yuvatalamurayude arogyathinayi kaikorkkuna e changathik big Salute !
ReplyDeleteThank you sir
ReplyDelete