Breaking News

നമ്മുടെ ട്രെയിൻ യാത്ര സുരക്ഷിതമാണോ?

മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ സമ്മാനിക്കുന്നത് നമ്മുടെ യാത്രകളിൽ നിന്നാവാം. എതൊരു യാത്രയിലും നാം പൂർണ്ണ സുരക്ഷിതരായിരിക്കില്ല. അമിതമായ ആഘോഷങ്ങളിൽ മുഴുകാതെ പുത്തൻ കാഴ്ചകൾ കണ്ട് യാത്രകളിൽ ആനന്ദം കണ്ടെത്തുക.
ആഴ്ചയിൽ രണ്ട് തവണ ട്രെയിനിൽ യാത്ര ചെയ്യുന്ന  ഞാൻ സ്ഥിരം കാണുന്ന കാഴ്ചയാണ് ട്രെയിനിന്റെ ഡോറിൽ ഇരിക്കുന്ന യാത്രക്കാർ. ഈ പ്രവണത വളരെ അപകടം പിടിച്ച ഒന്നാണ്. യാത്രക്കാരിൽ യുവാക്കളാണ് അതികവും ഇത്തരത്തിൽ ഇരിക്കാറ്. റെയിൽവെ പോലീസിനെ കണ്ടാൽ ഇവർ അവിടെനിന്നും മാറിനിൽക്കും. നിയമപരമായി തെറ്റായത് കൊണ്ടായിരിക്കാം. വേണ്ടരീതിയിലുള്ള പരിശോധന ഇല്ലാത്തത് കൊണ്ട് തന്നെയാവാം ഇത്തരക്കാർ ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവണത തുടരുന്നത്. ഈ കാര്യത്തിൽ പെൺകുട്ടികളും ഒട്ടും പുറകിലല്ല എന്ന സത്യവും നമുക്ക് കാണാൻ കഴിയും.
ട്രെയിൻ കടന്ന് പോകുന്ന  പാത എന്റെ നാട്ടിലുമുണ്ട്. ട്രെയിനിൽ നിന്നും ഒരാൾ വീണു എന്ന വാർത്തകൾ എന്റെ നാട്ടിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഞാനും സുഹുത്തുക്കളും കൂടി റെയിൽവെ പാതയുടെ തൊട്ടടുത്ത പാടത്ത് കളിക്കുമ്പോൾ ആ വഴിപോയ ട്രെയിനിൽനിന്നും ഒരാൾ  വീഴുന്നത് ഞാൻ കണ്ടു എന്ന് കളിക്കളത്തിൽ നിന്നും ആരോ പറഞ്ഞു. ഉടൻ തന്നെ ഞങ്ങൾ ഓടി എത്തിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതെ ഭയപ്പെടുത്തി. തൊട്ടടുത്ത റെയിൽവെ ഗേറ്റ്മാനോട് പറയുകയും നാട്ടിലെ നല്ലവരായ യുവാക്കൾ വരുകയും ചെയ്തതോടെ വീണയാളെ ഹോസ്പിറ്റലിലെത്തിച്ചു.
നാം ഓരോരുത്തരും വീട്ടിൽ നിന്നിറങ്ങി കഴിഞ്ഞാൽ വീട്ടുകാരെകുറിച്ച് ചിന്തിക്കുന്നുണ്ടോ?
നിങ്ങൾ വീട്ടിൽ തിരിച്ചെത്താൻ കുറച്ച് വൈകിയാൽ അവർ നിങ്ങളെ വിളിക്കുന്നു... അവരുടെ സ്നേഹവും പ്രാർത്ഥനയും കണ്ടില്ലെന്ന് നടിക്കരുത്... നാളെ നമ്മളും ഇത് പോലെ പലരേയും സ്നേഹത്തോടെ കാത്തിരിക്കും..... ഓർക്കുക...

3 comments:

  1. എന്റെ സുഹൃത് പറഞ്ഞപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് .2010 മലപ്പുറം തീരുർ വട്ടത്താണിയിൽ നടന്ന ഒരു സംഭവം അന്ന് ഞാൻ അവിടെ ഒരു സ്റ്റുഡിയോ നടത്തുന്നു.ഒരു ദിവസം വെളുപ്പിന് 7 മണിക് എന്റെ വീട്ടിൽ ഒരാൾ വരുന്നു .വണ്ടി തട്ടിയതിന്റെ ഫോട്ടോ എടുക്കണം പെട്ടന്ന് ഒന്ന് വരണം എന്ന് പറഞ്ഞു .ഞാൻ ക്യാമറയും എടുത്തു അദ്ദേഹത്തിന്റെ കൂടെ ചെന്നു .വട്ടത്താണി റയിൽവേ ട്രാക്കിനടുത് ഉണങ്ങിയ ഓലകൊണ്ട് എന്തോ മൂടിവച്ചിരിക്കു ചുറ്റും പോലീസ് .എന്നോട് അടുത്തവരാൻ പറഞ്ഞു .ഞാൻ ബാഗിൽനിന്നു ക്യാമറ പുറത്തെടുത്തു .കൂടെ നിന്ന ഒരു പോലീസുകാരൻ ആ ഓലക്കൂമ്പാരത്തിനടുത്തേക്കുചെന്നു കീറിയ ഓല മാറ്റി ഒരുനിമിഷം ഞാൻ നിശ്ചലമായി .പതിനെട്ടുവയസ്സുപോലും തികയാത്ത ഒരു ആൺകുട്ടി .വിണ്ടുകീറിയ കൈ ഒടിഞ്ഞു നുറുങ്ങിയ കാലുകൾ.മുഖത്തിനു മാത്രം ഒരു പരിക്കുകളും ഇല്ല. എന്നോട് ഫോട്ടോ എടുക്കാൻ പറഞ്ഞു ഞാൻ എല്ലാ ആംഗിളും ചിത്രങ്ങളാക്കി ക്യാമറയിൽ പകർത്തി .ഇനി ഡെഡ്ബോഡിയുടെ പുറകുവശം എടുക്കണം അതിനായി ആ ഉദ്യോഗസ്ഥൻ ബോഡിയുടെ അടുത്തേക്ക് ചെന്നു ഞാൻ എന്റെ കാമറ അതിൽ ഫോക്കസ് ചെയ്തു .ബോഡി തിരിച്ചിട്ടതും ഒരുനിമിഷം എന്റെ കൈകൾ വിറച്ചു ഡെഡ്‌ബോഡിയുടെ തല മാത്രം അവിടെ കിടന്നു ഉടൽ മാത്രം തിരിഞ്ഞുകിടക്കുന്നു.എന്റെ ജീവിതത്തിൽ എന്റെ ക്യാമറയുടെ ഫോക്കസ് ആദ്യമായി പിഴച്ചത് അവിടെയായിരുന്നു .നമ്മുടെ നാളത്തെ തലമുറയുടെ ഇതിവൃത്തങ്ങളാകേണ്ടവർ.പുതിയ ജനതയെ വാർത്തെടുക്കേണ്ടവർ.ചലനമില്ലാതെ ........! പിന്നീട് നടുക്കം മാറാതെ ഞാൻ ആ പോലീസുകാരനോട് ചോദിച്ചു എന്താ സംഭവിച്ചത്...? അയാൾ പറഞ്ഞത് ഞാൻ നടുക്കത്തോടെ കേട്ടു! അയാൾ പറഞ്ഞത് ഇങ്ങനെ !


    അവന്റെയൊക്കെ എല്ലിന്റെ ഇടയിൽ കേറിട്ടു ഓരോന്നു കാണിച്ചുകൂട്ടുന്നതാ .ഇവനൊക്കെ വീട്ടുകാരെക്കുറിച്ചു ഓർമ്മയുണ്ടോ അതിനെങ്ങനെ like ,comment ഇതിലൊക്കെയാ ജീവിതമെന്നാ ഇവന്റെയൊക്കെ വിചാരം ' ട്രെയിനിന്റെ പടിയിൽ ഇരുന്നു സെൽഫി ... കിട്ടിക്കാണും കുറെ like കിട്ടിക്കാണും ..അവന്റെയൊക്കെ അമ്മേടെ ഒരു സെൽഫീ .... വള ർത്തിവലുതാക്കി ഒരു മൊബൈലും വാങ്ങിക്കൊടുക്കും എനിക്കും ഉണ്ട് ഒരുത്തൻ ഇനി അതും എങ്ങനെയാണൊന് ദൈവത്തിനറിയാം .പടിക്കട്ടെ .തന്തയും 'തള്ളയും പടിക്കട്ടെ ......! എത്തും പറഞ്ഞു അയാൾ പോയി പക്ഷെ ഏതെല്ലാം പറയുമ്പോളും അയാളുടെ മനസ്സിൽ ഒരു അച്ഛൻ കരയുന്നുണ്ടായിരുന്നു ....
    ആംബുലൻസ് വന്നു ബോഡി അതിൽ കയറ്റി വണ്ടിയുടെ ഡോർ അടക്കുന്നതിനു മുൻപ് ഡെഡ്ബോഡിയുടെ മുഖത്തേക്ക് ഞാൻ ഒന്നുകൂടി നോക്കി .അവന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു അതും like കിട്ടാൻ എടുത്ത ഒരു മോഡലിന്റെ ചിരി

    ReplyDelete
  2. this is true ...... tnks ikka for share a true incident...... simple & carefully post......

    ReplyDelete
  3. അശ്രദ്ധയാണ്... പക്ഷെ അമിതമായി ഒന്നിലും ശ്രദ്ധിക്കരുത്...

    ReplyDelete