Breaking News

മത സൗഹാർദത്തിന്റെ അടയാളം

ഈ ചിത്രം ഒന്നിൽ കൂടുതൽ മതവിശ്വാസികൾ ചേരുന്നിടത്തെ പതിവായി കാണാറുള്ളൂ... ബസുകളിലും, ഓഫീസുകളിലും, കച്ചവട സ്ഥാപനങ്ങളിലും ഈ കാഴ്ച കാണുന്നത് ഒരു ഉതാഹരണമാണ്.

ഒരാൾപൊക്കത്തിൽ 4 ഭാഗവും മതിലുകൾ കെട്ടിപൊക്കി അതിനുള്ളിൽ ഒരു വീടും വെച്ച് ഇതെന്റെ സ്വന്തം എന്ന് അഹങ്കരിക്കുന്ന മനുഷ്യാ...
നി ചിന്തിച്ചിട്ടുണ്ടോ?
നിന്റെ മരണ സമയത്ത് നിനക്ക് വെള്ളം തരുന്നത് ആരായിരിക്കുമെന്ന് ?

ഇന്ന് നമുക്കിടയിൽ താൻ കേന്ദ്രീകരിക്കുന്ന മതത്തിലുള്ളവരോടും, രാഷ്ട്രീയ പാർട്ടിയിലുള്ളവരോടും തുടങ്ങി ചിലരിൽ മാത്രം ഒതുങ്ങിനിൽക്കുന്നു നമ്മുടെ സൗഹൃദം. തൊട്ടടുത്ത വീട്ടുകാർ അന്ന്യ മതസ്ഥരോ തന്റെ എതിർ പാർട്ടിക്കാരോ ആയതിന്റെ പേരിൽ ആ സൗഹൃദം പോലും നാം വേണ്ടെന്ന് വെക്കുന്നു. എന്തിനേറെ സ്വന്തം ഉറ്റവരോട് പോലും നാം പിണങ്ങി നടക്കുന്നു.

ഏതൊരു  മത വിശ്വാസിയുടേയും വീട്ടിൽ കയറിചെന്നാൽ ആ ചുവരുകളിൽ പതിച്ച ചിത്രങ്ങൾ പറയും അദ്ദേഹം എത് മതത്തിൽ വിശ്വസിക്കുന്നുവെന്ന്.
നമ്മുടെ മതത്തിൽ നാം അടിയുറച്ച് വിശ്വസിക്കുക, എല്ലാ ജനതയോടും സൗഹാർദ്ദവും സ്നേഹവും പങ്കുവെക്കുക...
നല്ല നാളേക്കായ് നമുക്കൊരുമിക്കാം

No comments