Breaking News

ചളിയിൽ ചവിട്ടാൻ നാണിക്കുന്നതെന്തിനാ നേതാവേ


രണ്ട് പതിറ്റാണ്ടിന് ശേഷം ആറന്മുളയിൽ പുഞ്ചകൃഷി ഇറക്കി. നേതൃത്വം നൽകിയത് കേരളം അറിയപ്പെടുന്ന ജനപ്രതിനിധികൾ. പാടത്ത് വിത്തിട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങ് വളരെ രസകരമായിരുന്നു. ദൃശ്യമാധ്യമങ്ങളിൽ നിന്നും നിങ്ങളും ഈ കാഴ്ച കണ്ടിട്ടുണ്ടാകുമല്ലൊ ?

പാടത്ത് ചളിയിൽ ചവിട്ടാൻ പോലും മനസ്സില്ലാത്ത, സമയമില്ലാത്ത ഈ നേതാക്കൾ എവിടെക്കാണ് ഓടുന്നത്. വെയിലിനെയും മഴയേയും അതിജീവിച്ച് പാടത്ത് ചെളിയിൽ അദ്വാനിക്കുന്ന കർഷകന്റെ വിയർപ്പിന്റെ ഒരംശമാണ് നമ്മുടെയൊക്കെ തീന്മേശയിലിരിക്കുന്ന വിഭവങ്ങൾ.
നേതാവേ ... ചളിയിൽ ചവിട്ടിയാൽ ഒരിക്കലും നഷ്ടപ്പെട്ട് പോകില്ല നിങ്ങളുടെ അധികാരവും സൽപ്പേരും. പകരം ജന മനസ്സുകളിൽ നിങ്ങളുടെ സ്ഥാനം ഉയർന്ന് കൊണ്ടിരിക്കും.

തങ്ങൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ മാത്രം കൃഷി ചെയ്യാൻ കർഷകൻ മണ്ണിലേക്കിറങ്ങിയാൽ നേതാവെന്നൊ, പണക്കാരനെന്നൊ വ്യത്യാസമില്ലാതെ എല്ലാവരും ചളിയിലിറങ്ങേണ്ടിവരും.

നേതാക്കൾക്ക് കർഷകരോട് ഇത്തിരി എങ്കിലും സ്നേഹമുണ്ടെങ്കിൽ  അവരോടൊപ്പം ചളിയിൽ ചവിട്ടി ഉദ്ഘാടനം ചെയ്യുക. അല്ലാതെ നടവരമ്പിൽ പരവതാനി വിരിച്ച് അതിൽ നിന്ന് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നതിലും നല്ലത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ്.
കർഷകരെ സ്നേഹിക്കുക, ഭഹുമാനിക്കുക.

4 comments:

  1. ഒരുപാട് നന്ദിയുണ്ട് അഭിപ്രായം പറഞ്ഞതിൽ.

    ReplyDelete
  2. ഉൽഘാടനം ചെയ്തു പോവുന്നവർ ഇനി ചെളിയിൽ ഉരുളണോ

    ReplyDelete
  3. വേണ്ടേ... വേണ്ട...

    ReplyDelete