അക്ഷരങ്ങളെ ബഹുമാനിക്കാൻ പഠിക്കുക... കേരളം വളരട്ടെ...
നമ്മൾ മാന്യരാണെന്ന് സ്വയം അഹങ്കരിക്കുകയല്ലെ?
നിത്യജീവിതത്തിൽ മാന്യതക്ക് നിരക്കാത്ത കാര്യങ്ങൾ നാം ചെയ്യാറുണ്ടോ?
Selfie with Samad എന്ന എന്റെ കൊച്ചു ബ്ലോഗിൽ ഞാൻ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.
സ്വന്തം വീടിനകത്ത് നാം ചെരിപ്പോ, ഷൂവോ ഉപയോഗിക്കാറില്ല... പക്ഷെ ദിവസവും നമ്മുടെ യാത്രയിൽ പല ഓഫീസുകളിലും നാം കയറി ഇറങ്ങാറുണ്ട്. പല ഡോറുകളിലും ഇങ്ങനെ എഴുതിയത് കാണാം" പാദരക്ഷകൾ പുറത്ത് വെക്കുക". നാം ഇത് ശ്രദ്ധിക്കാറുണ്ടോ?. പലപ്പോഴും നാം മറന്നു പോകുന്ന കാര്യം അല്ലെങ്കിൽ നാം അറിഞ്ഞ് കൊണ്ട്ചെയ്യാതെ പോകുന്ന ഒരു ചെറിയ കാര്യം ഒരു പക്ഷെ നമ്മളെ തന്നെ വിലയിരുത്താവുന്ന ഒരു ഘടകമാണ്. അക്ഷരങ്ങളെ ബഹുമാനിക്കാൻ പഠിച്ചാൽ അത് ഒരിക്കലും ഒരു കുറവാകില്ല മറിച്ച് അത് നമ്മുടെ സംസ്കാരത്തെ വളർത്തിയെടുക്കുന്നു .
New subject browiii
ReplyDelete