Breaking News

ഒരു നെൽമണി വിതക്കൂ... നൂറിലധികം നെൽമണി വാരിയെടുക്കൂ..

ഒരു രൂപ മുടക്കിയാൽ 100 രൂപ ലാഭം കിട്ടുന്ന കച്ചവടം ഉണ്ടെങ്കിൽ നാം ഓരോരുത്തരും അതിനുവേണ്ടി പരിശ്രമിക്കും. എന്നാൽ കാലങ്ങളായി കൃഷി ചെയ്യുന്ന കർഷകർക്കറിയാവുന്ന ഒരു സത്യമുണ്ട്. ഒരു വിത്ത് വിതച്ചാൽ അനേകം കായ്ഖനികൾ നമുക്ക് തിരികെ ലഭിക്കും. കാർഷിക മേഘല അന്യം നിന്നുപോകുന്ന നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും കൃഷി ചെയ്യുന്നവരുണ്ട്.

പണത്തിന് വേണ്ടി പണി എടുക്കുന്ന നാം ഓരോരുത്തരും ചിന്തിക്കണം നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്. ഇന്ന് നാം മാർക്കറ്റിൽ നിന്നും വാങ്ങുന്ന  പച്ചക്കറികളിലടങ്ങിയിരിക്കുന്ന മാരകമായ കീടനാശിനികളെക്കുറിച്ച് നിത്യവും വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പണത്തിന്റെ പിന്നാലെ മാത്രം പോകാതെ കുറച്ച് ആരോഗ്യവും സമ്പാതിക്കാൻ വേണ്ടി ദിവസവും ഒരു മണിക്കൂറെങ്കിലും മണ്ണിലേക്കിറങ്ങുക. നിങ്ങൾക്ക് നിത്യാനെവേണ്ട പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനോടൊപ്പം നല്ലൊരു വ്യായാമം കൂടിയായിരിക്കും ഇത്.

ഇന്ന് സ്ഥിരതയില്ലാത്ത മാർക്കറ്റ് വിലയാണ് കർഷകരുടെ പ്രധാന വെല്ലുവിളി. മാറി മാറി വരുന്ന സർക്കാരുകൾ കർഷകർക്ക് വേണ്ടി ഗോര ഗോര സംസാരിക്കുന്നവരാണ്. കാർഷിക കേരളത്തിന്റെ നല്ലഭാവിക്ക് വേണ്ടി മാത്രമല്ല വരാനിരിക്കുന്ന നമ്മുടെ പുതിയ തലമുറയുടെ നല്ല ആരോഗ്യത്തിന്  വേണ്ടി കൂടി ഇന്ന് നാം കൃഷിയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.

Please watch this video
https://youtu.be/lmCk6oCyJXk

Kerala Paddy field, kerala farming,  kerala agriculture,  an easy way to earn more money from agriculture

2 comments: