Breaking News

പരിസരം നോക്കി ശ്രദ്ധയോടു കൂടി മാത്രമേ Mobile ഉപയോഗിക്കാവൂ

മൊബൈൽ ഫോണിന്റെ ആഗമനത്തോട് കൂടി ജനങ്ങളിലുണ്ടായ മാറ്റം ചെറുതൊന്നുമല്ല. പഴമക്കാർ നേടി എടുത്ത പല രസകരമായ അനുഭവങ്ങളും അറിഞ്ഞോ അറിയാതെയൊ നഷ്ടപ്പെടുത്തുകയാണ് നമ്മുടെ ഈ തലമുറ.

പാടത്തും പറമ്പിലും കളിച്ചു നടക്കേണ്ട പ്രായത്തിൽ കുട്ടികൾ ഇന്ന് മൊബൈലിൽ Game Apps lnstall ചെയ്ത് കളിക്കുന്നു. യുവാക്കളേയും കുട്ടികളേയും ഒരു പോലെ ആകർഷിക്കുന്ന അനേകം Games ഇന്ന് Apps store ൽ കിട്ടും. കൂടുതൽ സമയവും Mobile ഉപയോഗിക്കുന്നവർക്കിടയിൽ പല അസുഖങ്ങളും വന്നേക്കാമെന്ന നിഗമനത്തിലേക്ക് പഠനങ്ങൾ എത്തിച്ചേരുന്നു.

Game, Internet എന്നിവയുടെ മായാലോകത്തേക്ക് നാം കടക്കുന്നതിന് മുമ്പ് നാം Mobile മായി ഇരിക്കുന്ന സ്ഥലം safe ആണെന്ന് ഉറപ്പ് വരുത്തുക. നമ്മുടെ ശ്രദ്ധ ചില കാര്യങ്ങൾ ആകർഷിച്ചെടുക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്നും നാം അശ്രദ്ധരാവുന്നു. നമ്മുടെ ജീവൻ എത്ര വിലപ്പെട്ടതാണെന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷെ നമ്മെ സ്നേഹിക്കുന്നവരുണ്ട് അവർക്ക് ആ സ്നേഹം അതിലും കൂടുതലായി നാം തിരികെ നൽകുക.

സ്നേഹവും, സന്തോഷവും, സൗഹൃദവും നിറഞ്ഞു നിൽക്കുന്ന നമ്മുടെ മണ്ണിൽ നമുക്കൊരുമിച്ച് നിൽക്കാം...

No comments