Breaking News

അയലിൽ തൂങ്ങുന്ന വസ്ത്രങ്ങൾക്ക് അഴുക്കിന്റെ കഥ പറയാനുണ്ടാകും

പായീ പാത്തിയ കാലം മുതൽ ഇന്ന് നാം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടം വരെയുള്ള കാലയളവിൽ നാം  ഉടുത്തിരുന്ന വസ്ത്രങ്ങളിലും മറ്റും അഴുക്ക് പിടിക്കുക എന്നുള്ളത് ഒരു സ്വാഭാവിക സത്യമാണ്. എന്നാൽ ആ അഴുക്കിന് പിന്നിൽ രസകരമായ ഒരുപാട് കഥകൾ കാണും.

ഇപ്പോൾ തുറന്ന് പറയാൻ മടിയുണ്ടെങ്കിലും ചെറുപ്പത്തിൽ പായീ പാത്തുന്ന ശീലം പലർക്കും ഉണ്ടായിക്കാണും. രാവിലെ തന്നെ അയലിൽ പായ കണ്ടാൽ അയൽവാസികൾ പറയും
''ആ ചെറുക്കൻ ഇന്നും പായീ പാത്തി."
സ്കൂൾ കാലഘട്ടങ്ങളിൽ യൂണിഫോമിൽ ചളി കണ്ടാൽ ഉമ്മയും  ടീച്ചറും വഴക്ക് പറയും. ചളിയാകുമെന്ന് ഭയന്ന് ആരും കളിക്കാതിരിന്നിട്ടില്ല. ഉമ്മയും, ടീച്ചറും വഴക്ക് പറച്ചിൽ പതിവാക്കുക മാത്രമാ ചെയ്തത്.

നാം വളർന്ന് വലുതാകുന്നതോട് കൂടി നമ്മുടെ വസ്ത്രത്തിൽ നിന്നും അഴുക്കിന്റെ അളവും കുറഞ്ഞു കൊണ്ടിരുന്നു. ഇപ്പോൾ വസ്ത്രത്തിൽ അഴുക്ക് കണ്ടാൽ ഉമ്മ ഭയത്തോടെ ചോദിക്കും
" മോനെ എന്തുപറ്റി "?

ഇന്ന് നാം ഒരു പാട് മാറി. തൊഴിലിനനുസരിച്ച് വസ്ത്രം ധരിക്കുന്നു. നമ്മുടെ വസ്ത്രത്തിൽ ഇന്നൊരഴുക്ക് കണ്ടാൽ നാം ദേശ്യപ്പെടുന്നു.

വസ്ത്രത്തിലെ അഴുക്ക് അന്നും ഇന്നും സ്വാഭാവികമാണ്. നാം ആരോടും കയർത്ത് സംസാരിക്കാതിരിക്കുക.
 വ്യക്തിത്വം വസ്ത്രത്തിലല്ല സംസാരത്തിലും പ്രവർത്തിയിലുമാണ്.

No comments