Breaking News

കുട്ടികളോടുള്ള ഇഷ്ടം നാം എല്ലാവരും തുറന്ന് കാണിക്കുന്നു. ഒരു മടിയും കൂടാതെ

ഈ ശിശുദിനം കടന്നു പോകുമ്പോൾ മലയാളം ചാനലുകളിലൊക്കെ കുട്ടികളുടെ സാന്നിദ്ധ്യം. കുട്ടികൾ വാർത്തകൾ വായിക്കുന്നു, പാട്ട് പാടുന്നു, ചിത്രങ്ങൾ വരക്കുന്നു... തുടങ്ങി കുട്ടികളുടെ അനേകം പരിപാടികൾ.

അനാഥ കുഞ്ഞിന്റെ മുമ്പിൽ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന് നമ്മെ പഠിപ്പിച്ച ഒരു നേതാവുണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ട് ആധുനിക ആർഭാഡ ജീവിത തിരക്കിൽ കുഞ്ഞുങ്ങളോടുള്ള നമ്മുടെ മനോഭാവം തുറന്ന വേദിയിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്.

സ്വന്തം പോക്കറ്റിൽ പണമില്ലെങ്കിലും കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ ആഗ്രഹിക്കുന്നതിലും വലിയ സമ്മാനങ്ങൾ നാം നൽകുന്നു. പക്ഷെ നാം ഒന്ന് കാണുന്നില്ല. തെരുവിലലയുന്ന കുഞ്ഞിന്റെ പുഞ്ചിരി. തിരികെ ആ കുഞ്ഞിന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി നൽകാൻ നമുക്ക് കഴിഞ്ഞാൽ ദൈവം നമ്മെ അനുഗ്രഹിക്കും.

കുഞ്ഞുങ്ങൾക്കിടയിൽ നാം ഇരിക്കുമ്പോൾ നാം അവരെപ്പോലെ ആകുക. കളിയും, ചിരിയും, കൊഞ്ചലും കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കുഞ്ഞുങ്ങളെ നേരായ മാർഗത്തിൽ വളർത്തണമെങ്കിൽ അവർക്ക് നല്ല ഭാവി ആഗ്രഹിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കളായ നാം പല തെറ്റിൽ നിന്നും ഒളിച്ചോടേണ്ടി വരും.
കളങ്കമില്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സിനെ ഒരിക്കലും മുറിവേൽപ്പിക്കരുത്.


No comments