Breaking News

ഗോൾ കിക്കെടുക്കുന്നവന്റെ ലക്ഷ്യം ഒന്നുമാത്രം, കളിക്കാരുടെ പ്രതീക്ഷ പലതായിരിക്കും

ഒരു പന്തിന് വേണ്ടി എല്ലാവരും ഓടുന്നു. ഇതെന്തൊരു കളി. ഇതാണ് ഫുഡ്ബോൾ. പണത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർ വരമ്പുകളില്ലാതെ ഒരു കളത്തിൽ  മത്സരിച്ച് വിയർപ്പൊഴുക്കുന്നവർ. വിജയം ആര് നേടിയാലും ആവേശം വാനോളമായിരിക്കും.

സ്വന്തം ടീമിൽ ഫൗള് ആര് ചെയ്താലും അത് ചൂണ്ടിക്കാണിക്കാനുള്ള ആർജവം ആർക്കും കാണില്ല. ടീമിന്റെ വിജയത്തിന് വേണ്ടി ഏതറ്റം വരേയും പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

എപ്പോഴും നല്ല ടീമുകളെ സപ്പോർട്ട് ചെയ്യുന്ന ഒരു ജനതയുണ്ട് നമ്മുടെ നാട്ടിൽ. ഇവരുടെ ആവേശവും ആർപ്പുവിളിയും മാത്രമാണ്  ഏതൊരു ടീമിന്റെയും കരുത്ത്.
രാജ്യത്തെ ഏത് ടീമിനെ നാം പിന്തുണച്ചാലും അത് രാജ്യസ്നേഹത്തിന്റെ ഭാഗമാണ്.
നിലവിലെ ചാമ്പ്യന്മാർ ആര് തന്നെ ആയാലും കളിക്കളത്തിൽ സൗഹൃദവും, ഒത്തൊരുമയും, പ്രേക്ഷക മനസ്സുകളെ കീഴടക്കുന്ന പ്രകടനവും തുടർന്നും ഉണ്ടെങ്കിലെ വരാനിരിക്കുന്ന ചാമ്പ്യൻ പട്ടവും നേടാൻ കഴിയൂ...

No comments