Breaking News

ഓരോ വീട്ടിലും ദിവസവും ഓടി എത്തുന്ന മീൻ വണ്ടി

ഒരു ദിവസം സൂര്യനുദിക്കുന്നതിന് മുൻപേ (പുലർച്ചെ) ഞാൻ ഒരു യാത്ര പോകാൻ നാട്ടിലേക്കിറങ്ങി. ആദ്യ ബസ് കാത്തുനിന്ന റോട്ടിൽ മീൻ വണ്ടികൾ മാത്രമെ വരുന്നുള്ളൂ... മാർക്കറ്റ് ലക്ഷ്യമാക്കി  അതിവേഗത്തിൽ കുതിക്കുന്ന മീൻ കച്ചവടക്കാർ സമയത്തിന് ഒരുപാട് വില കൽപിക്കുന്നുണ്ട്.

നാട്ടിലെ ഓരോ വീടുകളിലും ദിവസവും രാവിലെ തന്നെ ഇവർ മീനുമായി എത്തും. വീട്ടുകാർക്ക് ഇതൊരു വലിയ അനുഗ്രഹവുമാണ്.  വീട്ടുമുറ്റത്ത് നിന്ന് ഇഷ്ടമീനിനെ തിരഞ്ഞെടുക്കുന്നതോടൊപ്പം പണം ഇന്നില്ലെങ്കിൽ നാളെ കൊടുത്താലും മതി.

മീൻ കച്ചവടത്തിലെ ലാഭം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നറിയില്ല ഈ മേഘലയിൽ ഇന്ന് ഒരുപാട് കച്ചവടക്കാർ വന്നുകഴിഞ്ഞു. സ്ഥിരവും വീട്ടിലെത്തുന്ന മീൻ വണ്ടിയുടെ ഹോണടി ദൂരെ നിന്നും കേട്ടാൽ വീട്ടുകാരുറപ്പിക്കും മീൻ വണ്ടി വരുന്നുണ്ട്.

ആദുനിക ലോകം ഓൺലൈൻ ഷോപ്പിംഗിലേക്ക് ഇറങ്ങുമ്പോൾ ഇന്നും ഗ്രാമങ്ങളിലെ ഒരു വേറിട്ട കാഴ്ച തന്നെയാണ് മീൻ വണ്ടികൾ.

No comments