തെങ്ങിൻ തടം മാന്തി വളപ്രയോഗം
നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ തെങ്ങിൻ തടം മാന്തി വളപ്രയോഗത്തിന്റെ സമയമാ. ഈ പണി ബംഗാളികൾക്ക് അറിയാത്തത് കൊണ്ടാണൊ എന്നറിയില്ല അവന്മാരെ ഒന്നും ഈ പണിക്ക് കാണാനില്ല. ചിലയിടങ്ങളിൽ തമിഴന്മാർ ഉണ്ട്.
തെങ്ങിൻ തടം മാന്തുക എന്നുള്ളത് ഒരു നിസാര പണിയെല്ല. ആഴവും വീതിയും ആവശ്യത്തിന് എടുത്ത് വേണം ചെയ്യാൻ.
തെങ്ങിൻ തടം മാന്താൻ പണിക്കാരെ കിട്ടാതെ വന്നപ്പോൾ ഉപ്പ എന്നോട് ആവശ്യപ്പെട്ടു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല മണ്ണിലേക്കിറങ്ങി. കൈകോട്ടെടുത്ത് മാന്തി തുടങ്ങിയതും ഉപ്പ ഒരുപാട് നിർദേശങ്ങൾ തന്നു. ഓരോ കൃഷിയിലും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മനസ്സിലായി. എല്ലാ തെങ്ങിൻ തടങ്ങളും മാത്തിയിട്ടു. ഇനി അതിൽ തോലും വളവും ഇട്ട് വെട്ടിമൂടണം.
പറമ്പിലെ മരങ്ങളുടെ ചില്ലകൾ വെട്ടിയാണ് തോല് ശേഖരിക്കാറ്. ഇവ തെങ്ങിൻ തടത്തിൽ ആവശ്യത്തിന് നിറച്ചതിന് ശേഷം ചാണകപ്പൊടിയൊ മറ്റു വളങ്ങളൊ മുകളിലിട്ടതിന് ശേഷം മണ്ണ് വെട്ടി മൂടുക. വെള്ളം കെട്ടി നിൽക്കാൻ പാകത്തിന് തെങ്ങിന് ചുറ്റും ചെറിയ തടവും വേണം.
ഏത് കൃഷിയെയും സ്നേഹിച്ച് പരിപാലിച്ചാൽ നമുക്ക് ലാഭം നേടാം

No comments