യുവാക്കൾക്കിടയിൽ PSC ആവേശമാക്കി മാറ്റിയവർ
അതിരാവിലെ ബസ് കയറാൻ അങ്ങാടിയിലെത്തിയപ്പോഴാ ഞാൻ അവരെ കണ്ടത്. എന്നാ പിന്നെ നിങ്ങളോട് ഇവരെ കുറിച്ച് പറയാമെന്ന് കരുതി ഒരു selfie എടുത്തു.
Salahu
ജീവിതത്തിൽ താൻ നേരിട്ട പ്രയാസങ്ങളും പ്രതിസന്ധികളും ചെറുതൊന്നുമല്ല എന്ന് പറയുമ്പോഴും പരിഭവം പറയാൻ ആരേയും കാത്തു നിൽക്കാതെ എല്ലാവരുടേയും സ്വപ്നമായ ഒരു ഗവൺമെന്റ് ജോലി 2013 ൽ അവൻ നേടി എടുത്തു.
തൃശ്ശൂരിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന കാലയളവിൽ ഇനിയും ഒരുപാട് നേടാനുണ്ടെന്നുറച്ച് PSC പരീക്ഷകൾ വീണ്ടുമെഴുതാൻ തുടങ്ങി. ഇന്ന് Ragistration Department ൽ ഓഫിസ് ക്ലർക്കായി ജോലി ചെയ്യുന്നു. സുഹൃത്തുക്കൾക്കിടയിൽ തന്റെ അറിവ് പങ്കുവെക്കാൻ ഒരു മടിയുമില്ലാത്ത Salahu നേടിയ വിജയം ചെറുതൊന്നുമല്ല.
Nasar PV
സിവിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി വിദേശത്ത് ജോലി ചെയ്യുന്ന സഹോദരങ്ങളുടെ അടുത്തേക്ക് ജോലി തേടി പോയി. 3 മാസക്കാലയളവ് ജോലി തേടി അലഞ്ഞ അവന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മാനസിക സംതൃപ്തി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു.
തുടർന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് മനസ്സിലാക്കി പാർടൈം ജോലിയോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും BA English, MA English നേടിയെടുത്തു. പിന്നെ എപ്പോഴൊ മനസ്സിലൊളിപ്പിച്ച ഗവൺമെന്റ് ജോലിയെന്ന ആഗ്രഹം പുറത്ത് വന്നു. കഴിഞ്ഞ 2 വർഷത്തെ പരിശ്രമത്തിനൊടുവിൽ കേരള പോലീസ് ബെറ്റാലിയനിലേക്കുള്ള അവസരവും ലഭിച്ചു. ഒരു സർക്കിൾ ഇൻസ്പെക്ടർ ആകണമെന്ന തന്റെ ലക്ഷ്യത്തിലേക്ക് ഇനി അതികം ദൂരമില്ലെന്ന് അവൻ തിരിച്ചറിയുന്നു.
നാട്ടിലെ പ്രഭാത കാഴ്ചകളിൽ ഒന്ന് ഈ കൂട്ടായ്മയുടെ റോട്ടിലുടെയുള്ള ഓട്ടം തന്നെയാണ്. ഇവരെ കൂടാതെ ഇനിയും പലരുമുണ്ട്.

No comments