Breaking News

അടുത്തതായ് ചെറുക്കന്റെ വീട്ടുകാരുടെ കലാപരിപാടികൾ

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ അസുലഭ മുഹൂർത്തമാണ് വിവാഹം. മനസ്സിനിണങ്ങിയ തന്റെ ജീവിത പങ്കാളിയെ സ്വീകരിക്കുന്ന വിവാഹമെന്ന ചടങ്ങിൽ എല്ലാ ബന്ധുമിത്രാതികളും ക്ഷണിക്കപ്പെട്ടവരായിരിക്കും.

പലപ്പോഴും സുഹൃത്തുക്കളുടെ കൊച്ചു കൊച്ചു കുസൃതികളാണ് വിവാഹത്തെ ആഘോഷങ്ങളിലേക്ക് നയിക്കുന്നത്. ആഘോഷങ്ങൾ അതിര് കടക്കാതിരിക്കാൻ അവർ സ്വയം നിയന്ത്രിക്കപ്പെടാറുമുണ്ട്. കല്യാണ വീട്ടിലെ അടുക്കളതൊട്ട് മണിയറയിവരെ സുഹൃത്തുക്കളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകും.

വിവാഹത്തിലൂടെ പുതിയ ബന്ധങ്ങൾ കൂട്ടിച്ചേർക്കുന്നതോടൊപ്പം പഴയ ബന്ധങ്ങൾ പുതുക്കുകയും ചെയ്യുന്നു. നാട്ടിലെ സമാധാനാന്തരീക്ഷത്തിന്റെ നേർക്കാഴ്ചയാണ് വിവാഹം.

വിവാഹം കച്ചവടവൽക്കരിക്കപ്പെട്ട സമൂഹത്തിൽ ആർഭാഡ വിവാഹങ്ങൾ പെരുകുന്നു. അവിടെയാണ് നമ്മുടെ സംസ്കാര ഷൂന്യത വെളിവാകുന്നത്.

1 comment: