Breaking News

വേനൽക്കാല പച്ചക്കറി കൃഷിയിൽ നിന്നും കർഷകർ പിന്തിരിയുന്നു.

വേനൽകാലമായാൽ പുഴയിലും നെൽ പാടങ്ങളിലും കർഷകർ പച്ചക്കറികൃഷി ചെയ്യാറുണ്ട്. ഇത്തവണ വേനൽ രൂക്ഷമാകും എന്ന മുൻകരുതൽ ഉള്ളത് കൊണ്ട് തന്നെ കർഷകർ പച്ചക്കറി കൃഷിയിൽ നിന്നും പിന്മാറി.

അന്യസംസ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ വരുന്ന പച്ചക്കറിയുടെ അളവ് ഏത് നിമിഷവും കുറഞ്ഞ് പോയേക്കാം അവിടെയും ജലക്ഷാമം രൂക്ഷമാകുന്നു എന്ന വാർത്തകളും പുറത്ത് വരുന്നു.

വേനൽകാലങ്ങളിൽ ഗ്രാമങ്ങളിൽ ശുദ്ധമായ പച്ചക്കറി കുറഞ്ഞ വിലക്ക് കിട്ടുമായിരുന്നു. എന്നാൽ കർഷകരുടെ പിന്മാറ്റംമൂലം ജനങ്ങൾ  അന്യസംസ്ഥാന പച്ചക്കറികൾ കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ തുടരുന്നു.

വീട്ടുമുറ്റത്ത് ഗ്രോബാഗുകളിൽ പച്ചക്കറി  കൃഷി ചെയ്യുക. ഇതു വഴി അമിതമായ വെള്ളത്തിന്റെ ഉപയോഗം കുറക്കാൻ കഴിയും.

No comments