Breaking News

Amigos vs Mech. കുറ്റിപ്പുറത്ത് അടിപിടി


kuttippuram Eng Co വിയറ്റ്നാം കോളനി സിനിമയുടെ ഒരു സാമ്യമൊക്കെയുണ്ടെന്നാ ചിലരുടെ കാഴ്ചപ്പാട്.

Amigos vs mech തമ്മിൽ കോളേജിനകത്തും പുറത്തും അടിപിടി നടന്നതിനാൽ കുറച്ച് ദിവസത്തേക്ക് കോളേജിന് അവധി പ്രഖ്യാപിച്ചു. ഇരുമ്പ് ജോണും റാവുത്തറും രണ്ട്  ചേരിയിലും ഉണ്ട് അതിന് നടുക്ക് പാവം കുറച്ച് വിദ്യാർത്ഥികൾ.

പണം കൊടുത്ത് സീറ്റ് നേടി കോളേജിൽ വരുന്നവരെല്ലാം തെറ്റുകാരല്ല. ഏതൊരു ഡിപ്പാർട്ട്മെന്റിന്റയും ശക്തി  മുഷ്ടി ചുരുട്ടിയ കൈകളും ചങ്കൂറ്റവുമാണെന്ന് വിദ്യാർത്ഥികൾ തെറ്റിദ്ധരിച്ചു.

ബിയർ കുപ്പി , കമ്പിപ്പാര തുടങ്ങിയവകൊണ്ട് സ്വന്തം ക്യാമ്പസിലെ സഹപാഠികളെ ആക്രമിക്കാനുള്ള മനോധൈര്യം എവിടുന്ന് ഇവർ സമ്പാദിച്ചു. ബിരുദമെടുത്ത് നിങ്ങൾ  പുറത്തിറങ്ങുമ്പോൾ എന്താണ് ഈ സമൂഹത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുക.

പരസ്പരം സ്നേഹിച്ച് പഠിച്ച് പിരിയുക. ഓർമ്മകളുടെ വസന്തകാലം ഒരിക്കൽ നിങ്ങളെയും തേടി എത്തും, അന്ന് നിങ്ങൾക്കെല്ലാം മധുരമുള്ള ഓർമ്മകളായിരിക്കട്ടെ...

No comments