Breaking News

AMLP School 91 Anniversary @ Kuttur

AMLP സ്കൂളിലെ 91 -ആമത്തെ വാർഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് ആഘോഷിച്ചു.

ഞാൻ ആദ്യാക്ഷരം കുറിച്ച എന്റെ സ്കൂളിന്റെ മുഖഛായ ഇന്നൊരുപാട്‌ മാറിയിരിക്കുന്നു. ഇനി പണിയാൻ പോകുന്ന സ്കൂളിന്റെ 3D ചിത്രം കണ്ടാൽ കാലത്തിന് അനുസരിച്ച് നമ്മുടെ നാടും വിദ്യാലയങ്ങളും മാറുന്നു എന്ന സൂചനയാണ് തരുന്നത്.

പുത്തൻ സൗകര്യങ്ങളോട് കൂടിയുള്ള വിദ്യഭ്യാസത്തിനാണൊ കുട്ടികളെ ചെറുപ്പത്തിൽ തന്നെ ടൗണിലെ സ്കൂളുകളിലെക്ക് ബസ് കയറ്റി വിടുന്നത് അതൊ നാട്ടിലെ സ്കൂളിലെ സൗകര്യങ്ങളെ കുറിച്ച് അറിവില്ലാഞ്ഞിട്ടൊ ?

നമ്മുടെ നാട്ടിലെ കുട്ടികളെ കഴിയുന്നതും നാട്ടിലെ സ്കൂളിൽ തന്നെ ചേർക്കുക. അത് കുട്ടിയുടെ സൗഹൃദക്കൾക്കും നാടുമായി ഇഴകിച്ചേരുന്നതിനും ഗുണം ചെയ്യും. പിന്നീട് കുട്ടിയുടെ അഭിരുചിക്കും നിങ്ങളുടെ സ്റ്റാറ്റസിനനുസരിച്ചും വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാം.

No comments