Breaking News

കടലിനെത്തിന് കണ്ണുനീരിന്റെ ഉപ്പ്


കരയെ തൊട്ടു തലോടുന്ന തിരയേക്കാളും വേഗത്തിൽ കരയിലേക്ക്  വീശിയടിക്കുന്ന കാറ്റിന് ഒരു പാട് കഥകൾ പറയാനുണ്ടായിരുന്നു.

പ്രവാസം അടർത്തിമാറ്റിയ ഞങ്ങളുടെ കളിക്കൂട്ടുകാരൻ നാട്ടിൽവന്ന ഒരു അവധിദിനം. വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ ഞങ്ങൾ കടൽ തീരത്തെത്തി.

പാദങ്ങളിൽ തിരയും മണലും ചുംബിക്കുമ്പോൾ അവിടെ ഒത്തുകൂടിയ മനുഷ്യർ എല്ലാം മറക്കുന്നു.
അറ്റമില്ലാത്ത കടലിലേക്ക് നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ കാമമില്ല, ശത്രുതയില്ല,  അക്രമവാസനയില്ല ഇവിടെ അവർ വെറും പച്ച മനുഷ്യരാണ്.

വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട് പോയെന്ന് കരുതിയ ഓർമ്മകൾ ഓർത്തെടുത്ത് പറഞ്ഞ് ചിരിച്ചപ്പോഴും വരാനിരിക്കുന്ന പ്രതീക്ഷയുടെ ദിനങ്ങൾ പങ്ക്വെച്ചപ്പോഴും
അസ്തമയ സൂര്യന്റെ താഴെ സഞ്ചരിക്കുന്ന തിരമാലകളുടെ താളവും ഓളവും ഞങ്ങൾക്ക്  കൂട്ടായിരുന്നു.
മധുരമേറിയ കുടുംബജീവിതത്തിൽനിന്നും പ്രയാസമേറിയ ജോലിത്തിരക്കിൽ നിന്നും വീണുകിട്ടുന്ന ഇത്തരം അപൂർവ്വ നിമിഷങ്ങൾ ഒരിക്കലും പാഴാക്കാതിരിക്കുക.

No comments