Breaking News

നാരിയൽകാ പാനി, സമ്പൂർണ്ണ സാക്ഷരത


1991-ൽ ശ്രീനിവാസൻ തിരക്കഥ എഴുതി സത്യനന്തിക്കാട് സംവിധാനം ചെയ്ത "സന്ദേശം " എന്ന  മലയാളം സിനിമ 25 വർഷം പിന്നിടുമ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രിയത്തിന്റെ നർമ്മ ഭാവങ്ങളുടെ തനി പകർപ്പ് പോലെ തോന്നിയേക്കാം.

ചിരിച്ചും ചിന്തിപ്പിച്ചും തമ്മിലടിച്ചും കാലം കടന്ന് പോകുമ്പോൾ അധികാരം കൈപ്പിടിയിലൊതുക്കിയവർ പാർട്ടി കൊടിയുടെ നിറം നോക്കി പേരിൽ ഒളിഞ്ഞിരിക്കുന്ന മതത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് ഭരണം നടത്തുന്ന കാലം വന്ന് ചേർന്നാൽ മറ്റ് രാഷ്ട്രീയ പാർടികൾക്ക് ഒരുമിച്ച് ശബ്ദമുണ്ടാക്കാനുള്ള ആർജ്ജവം കാണുമൊ?

നാരിയൽക്കാ പാനി... സമ്പൂർണ്ണ സാക്ഷരത

കാലത്തിന്റെ കുത്തൊഴുക്കിനനുസരിച്ച് അറിവും വിവേകവും ഉപയോഗപ്പെടുത്താതെ ഞാനാണ് ശരി എന്ന ഭാവത്താൽ മാറിനിൽക്കുന്നവർ തെങ്ങിലേക്ക് ആഞ്ഞ് കയറിക്കോളൂ
ഒരു കരിക്കെങ്കിലും കുടിക്കാൻ, തലപ്പില്ലാത്ത തെങ്ങ് നിങ്ങളെ കാത്തിരിക്കും...

No comments