Breaking News

കൂട്ടത്തിൽ കൈപൊക്കുന്നവന്റെ ആത്മവിശ്വാസം വളരെ വലുതായിരിക്കും.


നിങ്ങളുടെ ആത്മ വിശ്വാസത്തെ ഞാനിവിടെ ചോദ്യം ചെയ്യുന്നില്ല. മറിച്ച് നിങ്ങൾ സ്വയം ചിന്തിച്ചാൽ മാത്രം മതി.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർ ഉത്തരം  അറിയുന്നവർ കൈപൊക്കുക എന്ന് പറഞ്ഞപ്പോൾ നിങ്ങളിൽ എത്രപേർ അന്ന് കൈപൊക്കി. അന്ന് കൈ പൊക്കിയവർ കാണിച്ച അത്മവിശ്വാസം ചെറുതൊന്നുമല്ല.

ചെറുപ്പം തൊട്ട് ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ നാം മടിച്ചിട്ടുണ്ടാകും.



കളിക്കളത്തിൽ നാം ഇറങ്ങിയാൽ എതിരാളി ആരായിരുന്നാലും വിജയത്തിന് വേണ്ടി നാം ആത്മവിശ്വാസത്തോടെ ഓരോ നിമിശവും പടപൊരുതും. ഇവിടെ കളിയോടുളള ആത്മ സമീപനമാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്നത്.

ജീവിതത്തിൽ നാം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ പിന്തിരിഞ്ഞോടരുത് കളിക്കളത്തിലെന്ന പോലെ ആവേശത്തോടെ ഓരോ കാര്യങ്ങളെയും നേരിടുക.
വിജയം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്.

No comments