Breaking News

l am 28

തെറ്റുകളിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്ന എന്റെ ജീവിതത്തിലെ 28 വർഷം (18 - 03 - 89).

എല്ലാവരെയും പോലെ എനിക്കുമുണ്ട് പറയാനും ഓർക്കാനും ഒരുപാട് നല്ല ഓർമ്മകൾ. ഇന്നലകളിൽ ഞാൻ ഒരു മകനും സഹോദരനും ആയിരുന്നു. ഇപ്പോൾ ഞാൻ ഉപ്പയായി. ആഴ്ചകൾക്ക് മുൻപ് എനിക്കൊരു മകൾ ജനിച്ചു. ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് ഞാൻ യാത്ര തുടങ്ങുകയാണ് എന്റെ ഭാര്യ സുഫൈദയോടൊപ്പം.



സ്നേഹം മാത്രം കൊതിക്കുന്ന എന്റെ രക്ഷിതാക്കൾക്ക് വാക്കിലും നോക്കിലും എൻ സ്നേഹം പകർന്നിടും. എൻ സഹോദരീ സഹോദരങ്ങൾക്ക് എന്നും ഞാൻ നല്ല കൂട്ടായിരിക്കും.

ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് ഞാൻ അതികം കാലമായിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരായ നിങ്ങൾ തരുന്ന പിന്തുണ അതില്ലെങ്കിൽ എന്റെ ബ്ലോഗില്ല.

എനിക്ക് പറയാനുള്ളത് ഞാൻ തുറന്ന് പറയും എന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള പൂർണ്ണ അവകാശം നിങ്ങൾക്കുള്ളതാണ്.

No comments