Breaking News

ഞാവൽ പഴം തേടി ഒരു യാത്ര

ഞാവൽ പഴം ഒരു പ്രത്യാക രുചിയാണ്. ഞാവൽ പഴം ഉണ്ടാകുന്ന സമയമായാൽ എത്ര ദൂരം താണ്ടിയാണെങ്കിലും നമ്മളത് നേടിഎടുക്കും.

കൂട്ടുകാരന്റെ മുറ്റത്ത് നിന്നും റോഡിലേക്ക് ചായ്ഞ്ഞ് നിൽക്കുന്ന ഞാവൽമരം. ഒരു കാലത്ത് നാട്ടിലെ ഓപ്പണിംഗ് fast Bowler മാരായ ഞാനും കൂട്ടുകാരൻ Noufal ഉം കല്ലെടുത്ത് ഏറ് തുടങ്ങി. ഇടക്കിടെ പോകുന്ന വാഹനങ്ങൾ ഞങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും നിലത്ത് വീണ ഞാവൽ ഞങ്ങൾ പെറുക്കി എടുത്തു.

നിലത്ത് വീണ ആഘാദത്തിൽ പാതി ചതഞ്ഞ് പോയ ഞാവൽ എടുത്ത് കൊണ്ട് അവൻ കാമുക പരിവേഷത്തിൽ
"ഞാനിത് അവൾക്ക് കൊടുത്തിട്ട് ഇപ്പോൾ വരാം"
എന്റെ കയിലിരുന്നത് കൂടി ഞാനവൻക്ക് കൊടുത്തു.

ഞാവൽ പലർക്കും പ്രിയപ്പെട്ടതാണ്. മരത്തിന്റെ ചുവട്ടിൽ പോയിരുന്ന് തിന്നുന്ന രുചി ഒരു പക്ഷെ മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഞാവലിന് കിട്ടണമെന്നില്ല.

No comments