ചില വാർത്തകൾ കേൾക്കുമ്പോൾ ഖൽബൊന്ന് പിടയും
എങ്ങോട്ടാണ് നമ്മുടെ ഈ ജീവിത യാത്ര ?
പിറന്ന് വീണ ഈ മണ്ണിൽ ഉമ്മയുടെ തണലിൽ കുറച്ച് കാലം. പിന്നീട് തിരിച്ചറിവും വിവേകവും കൈമുതലാക്കി നാം സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ നാം കണ്ട് മുട്ടുന്നവരും കൂട്ടുകൂടുന്നവരും നമ്മുടെ ജീവിതത്തിലെ പുതിയ സൗഹൃദങ്ങളായി മാറുന്നു.
എത്ര അകലങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വന്നാലും നമ്മുടെ സുഹൃത്തുക്കളെ നാം മറക്കില്ല. ഞാനും ഈ ലോകത്ത് പലരുടെയും സുഹൃത്താണ്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിടയുന്ന ഒരുപാട് മനസ്സുകൾ ഈ ലോകത്തുണ്ട്.
മരണം എന്റെ കൂട്ടുകാരനെ തേടി എത്തിയപ്പോൾ പിടഞ്ഞത് എന്റെ മനസ്സാണ്, എന്നെ പോലെ ഒരുപാട് പേരുടെ മനസ്സ് വേദനിപ്പിച്ച് അവൻ പോയ വഴിയെ നാം ഓരോരുത്തരും പോകേണ്ടവരാണ്.
തെറ്റ് കുറ്റങ്ങൾ ചെയ്യാതെ നന്മകൾ മാത്രം ചെയ്ത് നമുക്ക് ജീവിക്കാം.
നമുക്കെല്ലാവർക്കും ദൈവം ആയുസ്സും ബർകത്തും നൽകട്ടെ...
നാളെ സ്വർഗ്ഗീയപൂങ്കാവനത്തിൽ നമ്മെ ഒരുമിച്ച് കൂട്ടിത്തരുമാറാകട്ടെ...
No comments